ഓണകിറ്റ് വിതരണം; പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട നീക്കം; മില്‍മ പായസം മിക്സില്ലെങ്കില്‍ വേറെ കമ്പനികളുടേത് വാങ്ങും

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഓണകിറ്റ് വിതരണം പ്രതിസന്ധി മറികടക്കാൻ തിരക്കിട്ട നീക്കങ്ങങ്ങളുമായി സപ്ലൈകോ.

ഇനിയും മില്‍മ പായസം മിക്സ് എത്തിക്കാത്ത ഇടങ്ങളില്‍ മറ്റ് കമ്പനികളുടെ പായസം മിക്സ് വാങ്ങാൻ നിര്‍ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ വില വ്യത്യസം ഇല്ലാത്ത പായസം മിക്സ് വാങ്ങാനാണ് നിര്‍ദേശം. കറി പൊടികള്‍ കിട്ടാത്ത സ്ഥലങ്ങളിലും മറ്റ് കമ്ബനികളുടെ വാങ്ങാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, മില്‍മയുടെ നെയ്യ് എല്ലായിടങ്ങളിലും എത്തിച്ചു.