സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം അടുത്തയാഴ്ച മുതല്‍; തുണി സഞ്ചി ഉള്‍പ്പെടെ 14 ഉല്‍പ്പന്നങ്ങള്‍; ഇത്തവണ ഓണക്കിറ്റ് മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രം; വിതരണം 28ന് മുൻപ് പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യ മന്ത്രി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: കഴിഞ്ഞ തവണ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഉണ്ടായിരുന്ന ഓണക്കിറ്റ് ഇത്തവണ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് നല്‍കുന്നത്.

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 28ന് മുൻപ് പൂര്‍ത്തിയാക്കുമെന്നാണ് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചത്. 23 മുതലാണ് കിറ്റ് വിതരണം ആരംഭിക്കുക. ഓണച്ചന്തയ്ക്കുള്ള സാധനങ്ങള്‍ക്കൊപ്പം കിറ്റിനുള്ള സാധനങ്ങളും എത്തും. മൂന്ന് ഉത്പന്നങ്ങളുടെ കാര്യത്തില്‍ പ്രതിസന്ധിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5.84 ലക്ഷം പേര്‍ക്കാണ് ഓണക്കിറ്റ് ലഭിക്കുക. അഗതി മന്ദിരങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കും.

13 സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ എല്ലാ ജില്ലകളിലും ഉണ്ടാകും. സബ്‌സിഡി അല്ലാത്ത ഉത്പന്നങ്ങള്‍ക്ക് ഒരു ക്ഷാമവും ഉണ്ടായിട്ടില്ലെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കിറ്റില്‍ ഉള്‍പ്പെടുത്തേണ്ടവ സംബന്ധിച്ച്‌ പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.

മുന്‍വര്‍ഷം എല്ലാ വിഭാഗങ്ങള്‍ക്കും കിറ്റ് നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കിറ്റ് മഞ്ഞ കാര്‍ഡുടമകള്‍ക്കു മാത്രമായ പരിമിതപ്പെടുത്തിയത്.

ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങള്‍ക്ക് ഒന്ന് വീതമായിരിക്കും കിറ്റ് നല്‍കുക. ഏകദേശം 500 രൂപ വിലവരുന്ന 14 ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാകും ഓണക്കിറ്റ് നല്‍കുക. കിറ്റിലെ ഇനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞവര്‍ഷം തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടായിരുന്നത്.