
തിരുവനന്തപുര: സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ ആരംഭിക്കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക.
എല്ലാ റേഷൻ കാർഡുടമകൾക്കും ഓണക്കിറ്റ് ലഭിക്കും എന്ന തരത്തിലുള്ള പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെങ്കിലും, അത് അടിസ്ഥാനരഹിതമാണെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റിൽ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങൾ ലഭ്യമാകും.
പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയർ പരിപ്പ് 250 ഗ്രാം, വൻപയർ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം, നെയ്യ് 50 എംഎൽ, തേയില 250 ഗ്രാം, പായസം മിക്സ് 200 ഗ്രാം, സാമ്പാർ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ ഇതിൽ ഉൾപ്പെടുന്ന സാധനങ്ങൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണക്കിറ്റ് വിതരണം സെപ്റ്റംബർ 4-നകം പൂർത്തിയാക്കും. ആറു ലക്ഷത്തിലധികം എഎവൈ കാർഡുടമകൾക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് ലഭിക്കുക. കൂടാതെ, ഓരോ റേഷൻ കാർഡിനും 20 കിലോ അരി 25 രൂപ നിരക്കിൽ നൽകുമെന്നും, ഇത് ബിപിഎൽ, എപിഎൽ കാർഡുകൾ എന്ന വ്യത്യാസമില്ലാതെ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.