video
play-sharp-fill

ഓണത്തിന് സാധാരണക്കാരെ കൊള്ളയടിക്കാൻ വൻ പദ്ധതിയുമായി കച്ചവടക്കാർ: കൊള്ളക്കാരെ കുടുക്കാൻ ശക്തമായ നടപടികളുമായി സർക്കാർ; ജില്ലയിലെ പരിശോധനയിൽ കുടുങ്ങിയത് 96 സ്ഥാപനങ്ങൾ

ഓണത്തിന് സാധാരണക്കാരെ കൊള്ളയടിക്കാൻ വൻ പദ്ധതിയുമായി കച്ചവടക്കാർ: കൊള്ളക്കാരെ കുടുക്കാൻ ശക്തമായ നടപടികളുമായി സർക്കാർ; ജില്ലയിലെ പരിശോധനയിൽ കുടുങ്ങിയത് 96 സ്ഥാപനങ്ങൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഓണത്തിന് സാധാരണക്കാരെ കൊള്ളയടിക്കാൻ വിലകൂട്ടി രംഗത്തിറങ്ങുന്ന വ്യാപാരികൾക്ക് മൂക്കുകയറിടാൻ സർക്കാർ ശ്കതമായ നിലപാടുമായി രംഗത്ത്. പൊതുവിപണിയിൽ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയുന്നതിന് ഓണത്തോടനുബന്ധിച്ച് രൂപീകരിച്ച സംയുക്ത സ്‌ക്വാഡിൻറെ പരിശോധന ജില്ലയിൽ ഊർജ്ജിതം. താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിലുളള സംഘം വിവിധ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി 296 കടകളിൽ പരിശോധന നടത്തി. 96 കടകൾക്കെതിരെ നടപടി സ്വീകരിച്ചു.
ഹോട്ടലുകൾ, പച്ചക്കറികടകൾ, ബേക്കറികൾ, പലചരക്കു കടകൾ, റേഷൻ കടകൾ, ഗ്യാസ് ഏജൻസികൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ലാത്ത പച്ചക്കറി, പലചരക്കു കടകൾ, കളറുകൾ അമിതമായി ഉപയോഗിച്ച പലഹാരങ്ങൾ വിൽക്കുന്ന ബേക്കറികൾ, പഞ്ചായത്ത് ലൈസൻസും ഹെൽത്ത് കാർഡും ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, കൃത്യമായി സീൽ ചെയ്യാത്ത അളവു തൂക്ക യന്ത്രങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.