സ്വന്തം ലേഖിക
കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിറവ് പദ്ധതിയിൽ ഉൾപ്പെടുത്തി ആവിഷ്‌കരിച്ച ർഓണത്തിന് ഒരു കുട്ടപ്പൂവ്, ഒരു മുറം പച്ചക്കറി’ പദ്ധതിക്ക് ചെമ്പ് ഗ്രാമപഞ്ചായത്തിൽ തുടക്കം.
പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് നിർവഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ അധ്യക്ഷയായി. പഞ്ചായത്തിലെ രണ്ടാം വാർഡിൽ ബന്ദി, വിവിധയിനം പച്ചക്കറികൾ എന്നിവയുടെ കൃഷിക്കാണ് തുടക്കമിട്ടത്.
ഗ്രാമപഞ്ചായത്തിലെ കർഷകശ്രീ, പവിഴം, ചങ്ങാതിക്കൂട്ടം എന്നീ മൂന്ന് ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷി. മൂന്നിടങ്ങളിലായി അമ്പതു സെന്റ് ഭൂമിയിൽ ആരംഭിച്ച കൃഷി പിന്നീട് മറ്റു വാർഡുകളിലേക്കും വ്യാപിപ്പിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ശീമോൻ, ഗ്രാമപഞ്ചായത്തംഗം സുനിൽ മുണ്ടക്കൽ, ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.പി. ശോഭ, കൃഷി ഓഫീസർമാരായ അശ്വനി, ഷീബ തുടങ്ങിയവർ പങ്കെടുത്തു.