വിപണി കൈയ്യടക്കി ചെണ്ടുമല്ലിയും വാടാമുല്ലയും അരളിയും…..! തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് പൂക്കള്‍ എത്തിത്തുടങ്ങി; ഓണക്കാലമായതോടെ പൂക്കള്‍ക്ക് പൊന്നും വില; ഇനിയും വില വര്‍ധിക്കുമെന്ന് വ്യാപാരികൾ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഓണക്കാലമായതോടെ വിപണികളില്‍ പൂക്കള്‍ സജീവമായി.

വിദ്യാര്‍ത്ഥികളെയും മുതിര്‍ന്നവരെയും ലക്ഷ്യമിട്ടുകൊണ്ട് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് പൂക്കള്‍ എത്തിത്തുടങ്ങി.
ചെണ്ടുമല്ലിയും വാടാമുല്ലയും അരളിയുമെല്ലാം കേരള വിപണി കയ്യടക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇത്തവണയും പൂവിനെല്ലാം പൊന്നും വിലയാണ്. ഓണം അടുത്ത് എത്തുന്നതോടെ ഇനിയും വില വര്‍ധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഉള്ള പൂവ് എത്തി തുടങ്ങി. മുൻവര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട കച്ചവടം ഇത്തവണ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം ചാല മാര്‍ക്കറ്റിലേക്കാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പൂവണ്ടി എത്തുകയാണ്. പ്രധാനമായും തോവാളയില്‍ നിന്നുള്ള പൂക്കള്‍. ഒപ്പം കര്‍ണാടകയില്‍ നിന്നും പൂക്കള്‍ എത്തുന്നുണ്ട്. എന്നാല്‍ ഇന്നത്തെ വില ആവില്ല നാളത്തെ വില.