ഓണത്തെ വരവേൽക്കാനൊരുങ്ങി വൈക്കം കൃഷിഭവനും സംസ്ഥാന ജല ഗതാഗത വകുപ്പും ; വൈക്കത്ത് ‘ഓണത്തിന് ഒരുകുട്ട പൂവ്’ പദ്ധതിക്ക് തുടക്കമായി

Spread the love

വൈക്കം : ഓണത്തിന് പൂക്കളമൊരുക്കാനൊരുങ്ങി  വൈക്കം കൃഷിഭവനും സംസ്ഥാന ജലഗതാഗത വകുപ്പ് വൈക്കം സ്റ്റേഷനിലെ ജീവനക്കാരുടെ കൂട്ടായ്മയായ വെല്‍ഫെയർ കമ്മിറ്റിയും സംയുക്തമായി ‘ഓണത്തിന് ഒരുകുട്ട പൂവ്’ പദ്ധതിക്ക് തുടക്കംകുറിച്ചു.ബോട്ട് ജെട്ടിയിലെ കാടുപിടിച്ചു കിടന്ന പരിസരം ജീവനക്കാർ വെട്ടിത്തെളിച്ച്‌ പദ്ധതിക്ക് അനുയോജ്യമാക്കിയെടുത്തു.

കൃഷി ഓഫീസർ മെയ്സണ്‍ മുരളിയും ജലഗതാഗതവകുപ്പ് സ്റ്റേഷൻമാസ്റ്റർ വി എ സലിമും ചേർന്ന് ബന്ദിപ്പൂത്തൈ നട്ട് പദ്ധതി ഉദ്ഘാടനംചെയ്തു. തുടർന്ന് മുന്നൂറോളം തൈകള്‍ ജലഗതാഗത വകുപ്പിലെ ജീവനക്കാർ നട്ടു. കൃഷി ഉദ്യോഗസ്ഥരായ വി വി സിജി, ആശാ കുര്യൻ, നിമിഷ കുര്യൻ, രമ്യ, ജലഗതാഗത വകുപ്പ് ജീവനക്കാരായ ഇ സി രതീഷ്, ടി എസ് സുരേഷ്ബാബു, കെ ആർ രാജേഷ്, സി കെ അനീഷ്, ജിഗ്നേഷ്, വിമോജ് തുടങ്ങിയവർ സംസാരിച്ചു.