33 വേദികള്‍, ആയിരത്തിലധികം കലാകാരന്മാര്‍: സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം; സെപ്റ്റംബർ 3ന് കനകക്കുന്ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: മുഖ്യാതിഥികളായി ബേസിൽ ജോസഫും രവി മോഹനും

Spread the love

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം സെപ്റ്റംബർ 3 മുതൽ 9 വരെ നടക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് കനകക്കുന്നിൽ ഔദ്യോഗികമായി ആഘോഷങ്ങൾക്ക് പതാക ഉയരും. ഉച്ചയ്ക്ക് 2ന് ഓണ ട്രേഡ് ഫെയറിന് തുടക്കം കുറിക്കും.

സെപ്റ്റംബർ 3ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഓണം വാരാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രസംവിധായകനും നടനുമായ ബേസിൽ ജോസഫും തമിഴ് നടൻ ജയം രവിയും മുഖ്യാതിഥികളായി എത്തും. ഉദ്ഘാടനത്തിനുശേഷം സംഗീതവിരുന്നും കലാപരിപാടികളും അരങ്ങേറും.

നഗര മേഖലയിലെ 33 വേദികൾക്കൊപ്പം വർക്കല, നെടുമങ്ങാട് എന്നിവിടങ്ങളിലും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നു മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. ദീപാലങ്കാരവും. സമാപനത്തോടനുബന്ധിച്ച് ഘോഷയാത്രയും മുൻ വർഷത്തെക്കാൾ വിപുലമായി ഒരുക്കുമെന്നും പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group