ഇത്തവണത്തെ ഓണം സാങ്കേതികവിദ്യയുടെ തികവിൽ; കോട്ടയം ഓണം ഫെസ്റ്റിന് നാളെ നാഗമ്പടം മൈതാനത്ത് തുടക്കമാകുന്നു; വൈകിട്ട് 3.30ന് കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം: അക്ഷരനഗരിയായ കോട്ടയത്തിന് ഇത്തവണ ഓണം ഹൈടെക്കാണ്. ഓഗസ്റ്റ് 28 വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 14 വരെ നാഗമ്പടം മൈതാനത്ത് നടക്കുന്ന കോട്ടയം ഓണം ഫെസ്റ്റ് പുതിയ സാങ്കേതിക വിദ്യകളുടെ വിസ്മയലോകമാകും.

ഇന്ത്യയിൽ ഏറ്റവും വലിയ സൂപ്പർ റിയാലിറ്റി ഡോം തിയേറ്റർ, മനുഷ്യ റോബോട്ടുകൾ, റോബോ നായകുട്ടികൾ, അന്യഗ്രഹ ജീവികളുടെ ലോകമായ അവതാർ വേൾഡ് തുടങ്ങി നിരവധി മായിക കാഴ്ചകളാണ് ഈ ഓണക്കാലം ആഘോഷത്തിമിപ്പാക്കാൻ വേണ്ടി ഓണം ഫെസ്റ്റ് പവലിയനിൽ ഒരുക്കിയിട്ടുള്ളത്. നാളെ വൈകിട്ട് 3.30ന് കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഓണം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

ഓണം ഫെസ്റ്റിനോട് അനുബന്ധിച്ച് വ്യാപാരമാണിച്ച് മേള, വിശാലമായ ഫുഡ് കോർട്ട് , ഹൈടെക് അമ്യൂസ്മെൻറ് പാർക്ക്, നേഴ്സറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. വ്യാപാരമേളയിൽ ഫർണിച്ചർ, കിച്ചൻ ടൂൾസ്, ക്രോക്കറി, ബെഡ്ഷീറ്റ്, ഫാൻസി, കിഡ്സ് ടോയ്സ് , കോഴിക്കോട് ഹൽവ, പഴയകാല മിട്ടായി തുടങ്ങിയ സാധനങ്ങൾ ആദായ വിലക്ക് വാങ്ങുവാൻ കഴിയും. വിവിധയിനം തൈകളും വിത്തുകളും ഓണം ഫെസ്റ്റിൽ നിന്നും വാങ്ങുവാൻ സാധിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാദിവസവും രാവിലെ 11 മുതൽ രാത്രി 10 മണി വരെ ഫെസ്റ്റ് പ്രവർത്തിക്കുന്നത്. ടിക്കറ്റ് നിരക്ക് 100 രൂപയാണ്. അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം.