
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിൽ മിനിമം മാർക്ക് നിലവിൽ വന്നതിനു ശേഷമുള്ള ആദ്യ ഓണപ്പരീക്ഷാഫലം 9ന് പ്രസിദ്ധീകരിക്കും.
അഞ്ചു മുതൽ ഒൻപത് വരെ ക്ലാസുകളിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പഠനപിന്തുണ പരിപാടിയുടെ മാർഗനിർദേശം നേരത്തെ പുറത്തിറക്കിയിരുന്നു. 30 ശതമാനം മാർക്ക് നേടാത്ത കുട്ടികൾക്ക് പഠന പിന്തുണ നൽകും. പരീക്ഷാഫലം പ്രസിദ്ധീകരിച്ച ശേഷമുള്ള രണ്ട് ദിവസങ്ങളിൽ സ്‌കൂളുകളിൽ ഫലവിശകലനവും പഠന പിന്തുണ പരിപാടിയുടെ ആസൂത്രണവും നടത്തണം.
ഓണാവധിക്ക് ശേഷം നാളെയാണ് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത്. ഓണപ്പരീക്ഷയ്ക്ക് മിനിമം മാർക്ക് നേടാത്ത കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം 12ന് സ്‌കൂളിൽ ചേരും. 26 വരെയാണ് പഠന പിന്തുണ പരിപാടി. പരിപാടിയുടെ ഫലപ്രാപ്തിയും അദ്ധ്യാപകർ വിലയിരുത്തണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്തുണ പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ജില്ലാതല അവലോകന റിപ്പോർട്ട് ഡിഡിഇമാർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകും