സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓണപ്പരീക്ഷക്ക് ഇന്ന് തുടക്കമാകും;തൃശൂരില്‍ നടക്കാനിരുന്ന പരീക്ഷ മാറ്റിവെച്ചു

Spread the love

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപരീക്ഷ) ഇന്ന് ആരംഭിക്കും.

യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് ഇന്നുമുതൽ പരീക്ഷകൾ ആരംഭിക്കുന്നത്. എൽ പി വിഭാഗത്തിന് ബുധനാഴ്ച മുതൽ പരീക്ഷ തുടങ്ങും. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ 26നാണ് പരീക്ഷകൾ സമാപിക്കുന്നത്.

പരീക്ഷാ ദിവസങ്ങളിൽ അവധി പ്രഖ്യാപിക്കേണ്ടി വന്നാൽ ആ പരീക്ഷ 29 ന് നടക്കും. ഒന്ന്, രണ്ട് ക്ലാസുകളിൽ പരീക്ഷയ്ക്ക് സമയപരിധി ഉണ്ടാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം,തൃശൂരില്‍ നടക്കാനിരുന്ന ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്. മാറ്റിവെച്ച ഓണപ്പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.