video
play-sharp-fill

ഇത്തവണ ഓണപരീക്ഷ ഇല്ല

ഇത്തവണ ഓണപരീക്ഷ ഇല്ല

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് അധ്യയനം മുടങ്ങിയതിനാലും പ്രളയബാധിത മേഖലയിലെ കുട്ടികളുടെ പഠനോപാധികളടക്കം നഷ്ടമായ സാഹചര്യത്തിലും ഇക്കുറി ഓണപരീക്ഷ ഉണ്ടാകില്ല.നേരത്തെ നീട്ടി വച്ച പരീക്ഷ ഇനി നടത്തേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ 30ന് ഉന്നതതല യോഗം ചേരും. ക്രിസ്മസ് പരീക്ഷക്ക് ലഭിക്കുന്ന മാർക്കിന്റെ അനുപാതത്തിൽ ഓണപരീക്ഷയുടെ മാർക്ക് നൽകാനാണ് ഇപ്പോഴത്തെ ധാരണ.സെപ്റ്റംബർ അവസാനം ഓണപരീക്ഷ നടത്താൻ നേരത്തെ ആലോചിച്ചിരുന്നെങ്കിലും ക്രിസ്മസ് പരീക്ഷയുടെ സമയം അടുത്തു വരുന്നതിനാൽ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.പ്രളയ ബാധിത മേഖലകളിലെ കുട്ടികൾ കടുത്ത മാനസിക സമ്മർദത്തിലുമാണ്. അത് മാറാൻ സമയമെടുക്കും.ഈ സാഹചര്യത്തിൽ കുട്ടികളെ പരീക്ഷിക്കുന്നത് കൊടും ക്രൂരതയാണെന്നാണ് വിദ്യാഭ്യാസ വിദഗ്ധരും ചൈൽഡ് സൈക്കോളജിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നത്.