
കഞ്ഞിക്കുഴി: കോട്ടയം നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം നാളെ 10 ന് കഞ്ഞിക്കുഴി പഴയ മാർക്കറ്റിലെ കോട്ടയം ഫാം ഓർഗാനിക്കിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കും.
കർഷകരിൽനിന്നു നേരിട്ട് പൊതുവിപണിയിലെ മൊത്തവ്യാപാര വിലയെക്കാൾ 10 ശതമാനം അധികം വിലനൽകി പച്ചക്കറി സംഭരിക്കും. പൊതു വിപണിയിലെ ചില്ലറ വിൽപനയെക്കാൾ 30 ശതമാനം വരെ കുറഞ്ഞവിലയിൽ വിൽപ്പന നടത്തും.