
കോട്ടയം: കോട്ടയം താലൂക്ക് തല സപ്ലൈകോ വർക്കേഴ്സ് ഓണാഘോഷം നടത്തി. മണർകാട് ഗവൺമെന്റ് എൽപിസിൽ നടത്തിയ ഓണാഘോഷത്തിൽ വിവിധ സൗഹൃദ മത്സരങ്ങൾ അരങ്ങേറി.
ചടങ്ങിൽ 2024 – 25 വർഷം വിരമിച്ച സഹപ്രവർത്തകർക്ക് ഓണ സമ്മാനം നൽകി ആദരിച്ചു. ആഘോഷത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഓണ സദ്യ ഒരുക്കി. വിവിധ കലാപരിപാടികൾ നടത്തി.
പരിപാടിയുടെ അധ്യക്ഷൻ സനിൽ പിസി സ്വാഗതം പറഞ്ഞു.ഇന്ദുമതി പരിപാടികൾ നിയന്ത്രിച്ചു.വിരമിച്ച അമ്പിളി സജി, ലിസിഅമ്മ ഐസക്, വിജയമ്മ സ്നേഹം, മിനിമോൾ,ഉഷാകുമാരി എം.വി,ശാന്ത സുരേന്ദ്രൻ, വിജയമ്മ പി.കെ, കുഞ്ഞുമോൾ ബാബു ,ഗീത സുരേഷ്
ബിജിമോൾ ജയകുമാർ, ഓമന മണി,സേതുബായ്,സ്വാർണ്ണലത എന്നിവരെ ചടങ്ങിൽ ആദരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group