ഓണാഘോഷത്തിന് നിയമസഭാ ഹാളില്‍ ഡാന്‍സ് കളിക്കുന്നതിനിടെ പി വി അന്‍വറിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു

Spread the love

തിരുവനന്തപുരം: ഓണാഘോഷത്തിന് വേദിയില്‍ ഡാന്‍സ് കളിക്കുന്നതിനിടെ നിയമസഭയിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു.

നിയമസഭയിലെ ഹാളില്‍ സംഘടിപ്പിച്ച ഓണഘോഷത്തില്‍ ഡാന്‍സ് കളിക്കുന്നതിനിടെയാണ് ഡപ്യൂട്ടി ലൈബ്രേറിയന്‍ വി ജുനൈസ് അബ്ദുല്ല (46) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.എംഎല്‍എ ആയിരിക്കെ പി വി അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ജുനൈസ്.

വയനാട് ബത്തേരി സ്വദേശി ആണ് ജുനൈസ്. മൂന്ന് മണിയോടെയാണ് ദാരുണസംഭവം. കുഴഞ്ഞുവീണ ജുനൈസിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group