‘ജാതിയും മതവും നോക്കിയല്ല കുട്ടികളെ പരിഗണിക്കുന്നത്; എല്ലാ ആഘോഷങ്ങളും കുട്ടികള്‍ക്ക് സന്തോഷിക്കാനുള്ള അവസരമാണ് ; കുട്ടികളുടെ മനസില്‍ വേർതിരിവുകള്‍ ഉണ്ടാക്കരുത്; ഓണാഘോഷം വേണ്ടെന്ന അദ്ധ്യാപികയുടെ നിര്‍ദേശത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി

Spread the love

തിരുവനന്തപുരം: ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും സ്കൂളില്‍ ഓണാഘോഷം വേണ്ടെന്നുമുള്ള അദ്ധ്യാപികയുടെ സന്ദേശത്തില്‍ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

video
play-sharp-fill

ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും ജാതിയും മതവും നോക്കിയല്ല കുട്ടികളെ പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ആഘോഷങ്ങളും കുട്ടികള്‍ക്ക് സന്തോഷിക്കാനുള്ള അവസരമാണ്. കുട്ടികളുടെ മനസില്‍ വേർതിരിവുകള്‍ ഉണ്ടാക്കരുത്. സ്‌കൂളുകളില്‍ യാതൊരു വേർതിരിവുകളും അനുവദിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. തൃശൂർ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ സ്കൂളില്‍ ഓണാഘോഷം നടക്കുമ്പോള്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളില്‍ കാണും.

വിഷയവുമായി ബന്ധപ്പെട്ട് രണ്ട് അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിലെ രണ്ട് അദ്ധ്യാപകരെയാണ് സസ്‌പെൻഡ് ചെയ്തത്.