ആഘോഷങ്ങളിലും ആചാരങ്ങള്‍ മുറുകെ പിടിച്ചുള്ള ഓണം; അവിട്ടം നാളിലും ആഘോഷങ്ങള്‍ തുടരുന്നു; മലയാളികള്‍ ഇന്ന് മൂന്നാം ഓണം ആഘോഷിക്കുന്നു; ശ്രദ്ധനേടി പല്ലശനയിലെ ഓണത്തല്ല്

Spread the love

പാലക്കാട്: തിരുവോണാഘോഷത്തെ തുടര്‍ന്ന് മലയാളികള്‍ ഇന്ന് മൂന്നാം ഓണം ആഘോഷിക്കുന്നു.

അവിട്ടം നാളിലും ആഘോഷങ്ങള്‍ തുടരുകയാണ്.
ആചാരപ്പെരുമ നിലനിര്‍ത്തിക്കൊണ്ട് തന്നെയായിരുന്നു ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ നടന്നത്.

അതിനൊരു ഉദാഹരണമാണ് പല്ലശനയിലെ ഓണത്തല്ല്. ഓണാഘോഷത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ് പാലക്കാട് പല്ലശനയിലെ ഓണത്തല്ല്. നാട്ടുരാജാവിനെ ചതിച്ചുകൊന്ന അയല്‍രാജാവിനെതിരെ പടനയിച്ചതിൻ്റെ ഓ൪മ പുതുക്കല്‍ കൂടിയാണ് പല്ലശനക്കാ൪ക്ക് ഓണനാളുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുളിച്ചു ഭസ്മമണിഞ്ഞ്, കൊലച്ചോറുണ്ട്, നാലുംകൂട്ടി മുറുക്കി വീട്ടില്‍ നിന്നും യാത്രപറഞ്ഞിറങ്ങും. എല്ലാം യുദ്ധ മുറപ്രകാരം. ഒരുകുടി, ഏഴുകുടി ഓണത്തല്ലില്‍ കച്ചകെട്ടിയിറങ്ങുന്നത് രണ്ട് ദേശങ്ങളിലെ യോദ്ധാക്കള്‍.

രണ്ട് കളരിയില്‍ നിന്നും പൊന്തിയുമായെത്തുന്ന ദേശ പ്രധാനികള്‍ക്കൊപ്പം ആ൪പ്പുവിളിച്ച്‌ തല്ലുമന്ദത്തേക്ക്. യുദ്ധാരവത്തെ അനുസ്മരിപ്പിക്കുന്ന ‘ധൂയ്’ വിളികളോടെ ഇരുചേരിക്കാരുടെയും നിരയോട്ടം, പിന്നെ തല്ലിന്റെ പൊടിപൂരം.