കോട്ടയത്തെ ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം;മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു;സാധാരണക്കാർക്ക് ഓണം ആഘോഷിക്കുന്നതിനുള്ള സാഹചര്യം ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്ന് മന്ത്രി

Spread the love

കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷപരിപാടി -ചിങ്ങനിലാവ് 2025ന് തിരിതെളിഞ്ഞു. തിരുനക്കര മൈതാനത്ത് സഹകരണം-തുറമുഖം-ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിര്‍വഹിച്ചു.

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഉള്‍പ്പെടെ സാധാരണക്കാർക്ക് ഓണം ആഘോഷിക്കുന്നതിനുള്ള സാഹചര്യം ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.

കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, അധ്യക്ഷത വഹിച്ചു.അഡ്വ. കെ. ഫ്രാൻസിസ് ജോര്‍ജ് എംപി ഓണസന്ദേശം നൽകി. ജില്ലാ കളക്ടർ ചേതൻകുമാർ മീണ,ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, നഗരസഭാംഗങ്ങളായ അഡ്വ. ഷീജ അനിൽ, ജയമോൾ ജോസഫ്, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, ഡി.ടി.പി.സി. സെക്രട്ടറി ആതിര സണ്ണി , പോൾ സൺ പീറ്റർഎന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്ഘാടന പരിപാടിക്കു ശേഷം ജാസി ഗിഫ്റ്റിന്റെ സംഗീതപരിപാടി നടന്നു.

സെപ്റ്റംബര്‍ എട്ടുവരെ നീണ്ടുനില്‍ക്കുന്ന വിപുലമായ ഓണാഘോഷ പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ നടക്കും.