കോളേജിലെ ഓണാഘോഷം അതിരുവിട്ടു ; റോഡിൽ വിദ്യാർത്ഥികൾ അഴിഞ്ഞാടിയതിനെ തുടർന്ന് അമ്മയ്ക്കും കുഞ്ഞിനും പരിക്ക്
സ്വന്തം ലേഖിക
തിരുവനന്തപുരം : കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷം റോഡിലും. റോഡിലൂടെ നൂറിലധികം ബൈക്കും കാറും ഉൾപ്പെടെ നൂറിലധികം വണ്ടികളിൽ ഘോഷയാത്ര നടത്തുന്നതിനിടെ വഴിയാത്രക്കാരായ അമ്മയേയും മകനേയും ഇടിച്ചിട്ടു. റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തിയാണ് വിദ്യാർത്ഥികൾ റോഡ് ഷോ നടത്തിയത്. പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ ഓണാഘോഷത്തിനിടെയാണ് അപകടമുണ്ടായത്. അമ്മയെയും കുഞ്ഞിനെയും പാലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡിലൂടെ നൂറിലധികം വണ്ടികളിൽ ഘോഷയാത്ര നടത്തുന്നതിനിടെയായിരുന്നു അപകടം. ഘോഷയാത്രയിലുണ്ടായിരുന്ന തുറന്ന ജീപ്പാണ് വഴിയാത്രക്കാരെ ഇടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഘോഷത്തിന്റെ മറവിൽ ബൈക്ക് റേസിങ്ങും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ അഭ്യാസപ്രകടനങ്ങളും നടത്തി. ഇതിന് കണ്ടാലറിയാവുന്ന നൂറോളം വിദ്യാർഥികൾക്കെതിരേ പൊലീസ് കേസെടുത്തു.
Third Eye News Live
0