video
play-sharp-fill

ഓണം ബമ്പർ; ലോട്ടറി വിൽപ്പന റെക്കോർഡ് നേട്ടത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിറ്റുപോയത് 30 ലക്ഷം ടിക്കറ്റ്; ഭാഗ്യശാലിയെ കാത്ത് കേരളക്കര!!!

ഓണം ബമ്പർ; ലോട്ടറി വിൽപ്പന റെക്കോർഡ് നേട്ടത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിറ്റുപോയത് 30 ലക്ഷം ടിക്കറ്റ്; ഭാഗ്യശാലിയെ കാത്ത് കേരളക്കര!!!

Spread the love

സ്വന്തം ലേഖകൻ 

കോഴിക്കോട്: ഓണം ബമ്പർ ലോട്ടറി വിൽപ്പന റെക്കോർഡിട്ടു. രണ്ട് ലക്ഷത്തോളം ടിക്കറ്റുകളാണ് ഉത്രാട ദിവസം വിറ്റത്. ഓണം ബംബറിന്റെ രണ്ടാമത്തെ ഉയർന്ന വിൽപന രേഖപ്പെടുത്തിയത് ഉത്രാട ദിവസമാണ്. ഓണം ബംബർ ടിക്കറ്റുകളുടെ ആകെ വിൽപന 36 ലക്ഷമായി. ആദ്യ ഘട്ടത്തില്‍ 30 ലക്ഷം ടിക്കറ്റാണ് വില്‍പനയക്ക് കൊണ്ടുവന്നത്. അത് മുഴുവൻ വിറ്റുപോയപ്പോള്‍ വീണ്ടും ടിക്കറ്റ് ഇറക്കി. കഴിഞ്ഞ വര്‍ഷം വിറ്റത് അറുപത്തി ആറര ലക്ഷം ടിക്കറ്റ് ആയിരുന്നു. 90 ലക്ഷം ടിക്കറ്റ് വരെ വില്‍പനയ്ക്ക് എത്തിക്കാൻ കഴിയും ലോട്ടറി വകുപ്പിന്.

കഴിഞ്ഞ വര്‍ഷം ആകെ നല്‍കിയ സമ്മാനങ്ങളുടെ എണ്ണം 397911 ആയിരുന്നു, ഇത്തണ അത് 534670 ആയിട്ട് ഉയര്‍ത്തി. ലോട്ടറി വില്‍പ്പനക്കാരുടെ കമ്മീഷനും വര്‍ധിപ്പിച്ചു. ഭാഗ്യ ചിഹ്നമെന്ന് വിശേഷിപ്പിക്കുന്ന പച്ചക്കുതിര ചിഹ്നമാക്കിയാണ് ഇത്തവണ ഓണം ബംബര്‍ അടിച്ചത്. സുരക്ഷ മുൻനിര്‍ത്തിയും വ്യാജ ടിക്കറ്റുകള്‍ തിരിച്ചറിയുന്നതിനുമായി ഫ്ലുറസന്റ് മഷിയിലാണ് ടിക്കറ്റ് അടിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ നറുക്കെടുപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണയും ഒന്നാം സമ്മാനം 25 കോടി രൂപയാണ്. 500 രൂപയാണ് ടിക്കറ്റിന്, തിരുവോണ ബംബര്‍ സമ്മാന ഘടനയില്‍ മാറ്റം ഉണ്ട്. കഴിഞ്ഞ തവണയത്തെക്കാള്‍ ആകെ സമ്മാനത്തുകയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെക്കാല്‍ ആകെ സമ്മാനത്തുകയില്‍ വര്‍ദ്ധനവ് ഉണ്ട്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്.

ഇത്തവണ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും‌. കഴിഞ്ഞ തവണം ഒരാള്‍ക്ക് അഞ്ച് കോടിയായിരുന്നു രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്ബറുകള്‍ക്കാണ് ഇത്തവണ നല്‍കുന്നത്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്ത് പേര്‍ക്ക് ആണ് നല്‍കുക. ഇതിന് പുറമെ 5000,2000,1000,500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.

കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ ഇതുവരെ പത്ത് ലക്ഷം ടിക്കറ്റുകളുടെ വർധനയുണ്ടെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്. വിൽപന ഈ രീതിയിൽ മുന്നോട്ട് പോയാൽ കഴിഞ്ഞ വർഷത്തേക്കാൾ ചുരുങ്ങിയത് 15 ലക്ഷത്തോളം ടിക്കറ്റുകളെങ്കിലും അധികമായി വിൽക്കാനാകുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ.

നിലവിൽ 50 ലക്ഷം ടിക്കറ്റുകൾ പ്രിന്റ് ചെയ്തു കഴിഞ്ഞു. കൂടുതൽ ടിക്കറ്റുകൾ പ്രിന്റ് ചെയ്യുമെന്ന് ഉറപ്പാണ്. എത്ര ടിക്കറ്റുകൾ അധികം പ്രിന്റ് ചെയ്യണമെന്ന് കണക്കുകൾ പരിശോധിച്ച ശേഷം അടുത്തയാഴ്ച തീരുമാനിക്കും. 25 കോടി ഒന്നാം സമ്മാനം ലഭിക്കുന്ന ഓണം ബംബറിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 20നാണ്.