video
play-sharp-fill
പണിതീരാത്ത വീട്ടിലേക്ക്‌ ഭാഗ്യം തേടി എത്തി; രണ്ടാം സമ്മാനമായ ഒരു കോടി രൂപ കാഞ്ഞിരപ്പള്ളി സ്വദേശി നവാസിന്

പണിതീരാത്ത വീട്ടിലേക്ക്‌ ഭാഗ്യം തേടി എത്തി; രണ്ടാം സമ്മാനമായ ഒരു കോടി രൂപ കാഞ്ഞിരപ്പള്ളി സ്വദേശി നവാസിന്

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി :ഓണം ബംബര്‍ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ ഒരു കോടി രൂപ കാഞ്ഞിരപ്പള്ളി പട്ടിമറ്റം എട്ടു പങ്കില്‍ നവാസ്‌ ഇ. ആറിന്‌. ആകെ അഞ്ച്‌ സെന്റ്‌ ഭൂമിയും പണിതീരാത്ത വീടുമാണ്‌ നവാസിനുള്ളത്‌.

നവാസ്‌ ചെറിയ കമ്പനി ജോലിയില്‍ സൗദി അറേബ്യയില്‍ ജോലി ചെയ്‌തുവരുന്നു. ഒരാഴ്‌ച മുൻപ് സൗദിയില്‍ നിന്നും നവാസ്‌ ഫോണ്‍ വിളിച്ച്‌ അദ്ദേഹത്തിന്റെ സുഹൃത്തായ പട്ടിമറ്റത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ മുഹമ്മദ്‌ നസീമിനോട്‌ തനിക്കുവേണ്ടി ഒരു ഓണം ബമ്പർ ലോട്ടറി എടുക്കണമെന്ന്‌ ആവശ്യപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍ കാല്‍ടെക്‌സ് പമ്പിന്‌ സമീപമുള്ള ന്യൂ ലക്കി സെന്ററില്‍ ചിറക്കടവ്‌ സ്വദേശി തടിക്കന്‍പറമ്പില്‍ സിദ്ദിഖിന്റെ പക്കല്‍ നിന്നും ഒരു ലോട്ടറി എടുത്ത്‌ ഫോട്ടോ എടുത്ത്‌ നവാസിന്‌ അയച്ചു കൊടുക്കുകയും ലോട്ടറി നവാസിന്റെ വീട്ടില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ഭാര്യ താഹിറയും മക്കളായ ഷിനാസും ബിസ്‌മിയും അടങ്ങുന്നതാണ് നവാസിന്റെ കുടുംബം