
25 കോടി നേടിയ ഭാഗ്യവാൻ തമിഴ്നാട് സ്വദേശി ; ഭാഗ്യം കനിയുമോ എന്നറിയാൻ പത്ത് ടിക്കറ്റുകള്‍ വാങ്ങി; 25 കോടിയുടെ ടിക്കറ്റ് വാങ്ങിയത് കോയമ്പത്തൂര്‍ അന്നൂര്‍ സ്വദേശി നടരാജൻ; 4 ദിവസം മുൻപ് വിറ്റ ടിക്കറ്റെന്ന് വാളയാറിലെ ഏജൻസി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് തമിഴ്‌നാട് സ്വദേശി ഗോകുലം നടരാജന്. കോഴിക്കോട് ആസ്ഥാനമായ ലോട്ടറി ഏജൻസിയുടെ പാലക്കാട് വാളയാറിലെ സെന്‍ററിൽ നിന്ന് പത്ത് ടിക്കറ്റാണ് ഇദ്ദേഹം വാങ്ങിയിരുന്നത്.
കോയമ്പത്തൂർ അന്നൂർ സ്വദേശിയാണ് നടരാജൻ. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇതിൽ നികുതി കഴിച്ച് 13 കോടിയോളമാണ് സമ്മാനാർഹനു കിട്ടുക. ഈ വർഷത്തെ ഓണം ബമ്പർ അടിച്ചത് TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.ബാവ ഏജൻസിയുടെ വാളയാറിലെ കടയിൽ നിന്നാണ് ലോട്ടറി വിറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോയമ്പത്തൂർ സ്വദേശിക്ക് വിറ്റ 10 ടിക്കറ്റുകളില്‍ ഒന്നിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചതെന്നാണ് ലോട്ടറി ഏജൻസി വ്യക്തമാക്കുന്നത്. ടിക്കറ്റ് വിറ്റത് കോയമ്പത്തൂർ അന്നൂര്‍ സ്വദേശി നടരാജനാണെന്നും ഇയാള്‍ 10 ടിക്കറ്റ് വാങ്ങിയെന്നുമാണ് വിവരം. ടിക്കറ്റ് വിറ്റത് ഗുരുസ്വാമിയാണെന്നും 4 ദിവസം മുമ്പാണ് ടിക്കറ്റ് വിറ്റതെന്നും ഏജൻസി വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബമ്പർ ബിആര്‍ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചത്. ടി ഇ 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ പാളയത്തെ ബാവ ഏജൻസിയില്‍ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
രണ്ടാം സമ്മാനം ലഭിച്ചത് താഴെ പറയുന്ന നമ്പരുകളിലുളള ടിക്കറ്റുകള്‍ക്കാണ് .
TH305041, TL894358, TC708749, TA781521, TD166207, TB398415, TB127095, TC320948,TB515087, TJ410906, TC946082, TE421674, TC287627, TE220042, TC151097, TG381795, TH314711, TG496751, TB617215