video
play-sharp-fill

കോട്ടയം ജില്ലയിൽ ഓണം ബമ്പർ ലോട്ടറി വിൽപ്പന റെക്കോർഡിലേക്ക് ; 3,60,240 ടിക്കറ്റുകൾ വിറ്റഴിഞ്ഞു ; നറുക്കെടുപ്പ് ഈ മാസം 20 ന്

കോട്ടയം ജില്ലയിൽ ഓണം ബമ്പർ ലോട്ടറി വിൽപ്പന റെക്കോർഡിലേക്ക് ; 3,60,240 ടിക്കറ്റുകൾ വിറ്റഴിഞ്ഞു ; നറുക്കെടുപ്പ് ഈ മാസം 20 ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നറുക്കെടുപ്പ് അടുത്തതോടെ ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് വില്‍പ്പന കുതിക്കുന്നു. ഇന്നലെ വരെ 3,60,240 ടിക്കറ്റുകളാണ് ജില്ലയില്‍ വിറ്റഴിഞ്ഞത്. ഏകദേശം 20 കോടി രൂപയുടേതാണ് വില്‍പന. കഴിഞ്ഞ വര്‍ഷം 11 കോടി രൂപയായിരുന്നു ഓണം ബമ്പർ ലോട്ടറി വരുമാനം. ഈ മാസം 20 ന് നറുക്കെടുപ്പു നടക്കാനിരിക്കെ വില്‍പ്പന പുതിയ റിക്കാര്‍ഡ് കുറിക്കും.

ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷം രണ്ടാം സമ്മാനം ഒരാള്‍ക്ക് അഞ്ചുകോടി രൂപയായിരുന്നു. 50 ലക്ഷം വീതം 20 പേര്‍ക്ക് മൂന്നാം സമ്മാനവും അഞ്ച് ലക്ഷം വീതം പത്തു പേര്‍ക്ക് നാലാം സമ്മാനവും രണ്ടു ലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനവും ലഭിക്കും. ആകെ 5,34,670 പേര്‍ക്ക് സമ്മാനം ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

500 രൂപയാണ് ടിക്കറ്റ് വില. ഒരു ടിക്കറ്റ് വിറ്റാല്‍ വില്‍പനക്കാര്‍ക്ക് 100 രൂപ ലഭിക്കും.