
സ്വന്തം ലേഖകന്‍
ദുബായ്: തിരുവോണം ബംമ്പര്‍ സമ്മാനമായ പന്ത്രണ്ട് കോടി രൂപ തനിക്കാണ് ലഭിച്ചതെന്ന വാദവുമായി വയനാട് പനമരം സ്വദേശി രംഗത്ത്. ദുബായിയില്‍ ഹോട്ടല്‍ ജീവനക്കാരനായ സൈതലവിയാണ് ബംമ്പര്‍ സമ്മാനം ലഭിച്ചത് തനിക്കാണെന്ന അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. പാലക്കാടുള്ള സുഹൃത്ത് വഴി കോഴിക്കോട് നിന്നാണ് ടിക്കറ്റ് എടുത്തതെന്നും പണം ഗൂഗിള്‍ പേ വഴി അയച്ച് നല്‍കുകയായിരുന്നുവെന്നും സൈതലവി പറയുന്നു. എന്നാല്‍ ടിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ സമ്മാനം ഉറപ്പിക്കാന്‍ കഴിയൂ.
ഇന്ന് പുലര്‍ച്ചയോടെ സൈതലവിയുടെ മകനും അളിയനും സുഹൃത്തിനെ കാണാന്‍ പാലക്കാട് പോയിരുന്നു. തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറിയില്‍ നിന്നെടുത്ത ടിക്കറ്റിനാണ് 12 കോടി രൂപ സമ്മാനമടിച്ചത്. വാടക വീട്ടില്‍ കഴിയുന്ന സൈതലവിക്കും കുടുംബത്തിനും സ്വന്തമായി വീടും സ്ഥലവും വാങ്ങണമെന്ന സ്വപ്‌നമാണ് മുന്നിലുള്ളത്.ബാക്കി തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ചിലവഴിക്കുമെന്നും ഇദ്ദേഹം പറയുന്നു. ദുബായിയിലെ ജോലി തുടരുമെന്നും ബംമ്പര്‍ ഭാഗ്യവാന്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
.