play-sharp-fill
കൊറോണ വന്നാലും തിരുവോണം വന്നാലും മലയാളിക്കാഘോഷം ബിവ്റേജിൽ: കുടിച്ചിട്ടും മതിയാകാതെ കേരളം: 10 ദിവസം കൊണ്ട് വിറ്റത് 750 കോടിയുടെ മദ്യം

കൊറോണ വന്നാലും തിരുവോണം വന്നാലും മലയാളിക്കാഘോഷം ബിവ്റേജിൽ: കുടിച്ചിട്ടും മതിയാകാതെ കേരളം: 10 ദിവസം കൊണ്ട് വിറ്റത് 750 കോടിയുടെ മദ്യം

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ഓണദിവസങ്ങളിൽ കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. കോവിഡ് കാലത്തും 10 ദിവസത്തിനിടെ വിറ്റത് 750 കോടി രൂപയുടെ മദ്യമാണ്.


ഇതിൽ 70 ശതമാനം വിൽപ്പന നടന്നത് ബെവ്കോ ഔട്ട്ലെറ്റുകളിലാണ്. ബെവ്കോ കണക്കുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. തിരക്ക് കുറയ്ക്കാൻ 181 അധിക കൗണ്ടറുകൾ ബെവ്‌കോ തുറന്നിരുന്നു. ബാക്കി 30 ശതമാനം വിൽപ്പന ബാറുകളിലാണ് നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്രാട ദിനത്തില്‍ മാത്രം 85 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. ഒരു ഔട്ട്‌ലെറ്റിൽ മാത്രം ഒരു കോടിയിലധികം രൂപയുടെ മദ്യം വിറ്റ റെക്കോർഡും ഇത്തവണയാണ്. തിരുവനന്തപുരം പവർഹൗസ് റോഡിലെ ഷോപ്പിലാണ് 1.04 കോടിയുടെ മദ്യം ഉത്രാട ദിനത്തില്‍ വിറ്റത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടന്ന ഓൺലൈൻ മദ്യവിൽപ്പനയിൽ 10 ലക്ഷം രൂപയ്ക്കടുത്താണ് വരുമാനം.