ലഹരിയില്‍ മുങ്ങി മലയാളിയുടെ ഓണാഘോഷം…! മദ്യവില്‍പ്പനയില്‍ വൻ റെക്കോര്‍ഡ്; ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍; ആറ് ഔട്ട്ലെറ്റുകളിൽ ഒരു കോടി രൂപയ്ക്ക് മുകളില്‍ വിൽപ്പന; 12 ദിവസത്തിനുള്ളില്‍ വിറ്റുപോയത് 826.38 കോടി രൂപയുടെ മദ്യം; ഒന്നാം സ്ഥാനം കൊല്ലം ജില്ലയ്ക്ക്; തൊട്ടു പിന്നിൽ മലപ്പുറം

Spread the love

തിരുവനന്തപുരം: ഓണക്കാലത്ത് മലയാളി ലഹരിയില്‍ മുങ്ങിയപ്പോള്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്.

ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത് കൊല്ലത്തെ കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍.
ഓണത്തോടനുബന്ധിച്ച്‌ കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ 826.38 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റിലൂടെ വിറ്റുപോയപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടിയുടെ അധിക വില്‍പ്പന നടന്നു.

ഉത്രാടദിന വില്‍പ്പനയില്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ മാത്രം 1.46 കോടി രൂപയുടെ മദ്യ വില്‍പ്പനയാണ് നടന്നത്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്. രണ്ടാം സ്ഥാനത്ത് മലപ്പുറമാണ്. തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്ത് എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം ജില്ലയിലെ മൂന്ന് ഔട്ട്‌ലറ്റുകളാണ് ആദ്യ അഞ്ച് സ്ഥാനത്ത് എത്തിയത്. 1.24 കോടി രൂപയുടെ മദ്യം വിറ്റ കൊല്ലം ജില്ലായിലെ തന്നെ ആശ്രാമം ഔട്ട്‌ലെറ്റാണ് രണ്ടാം സ്ഥാനത്ത്. കൊല്ലം ജില്ലയിലെ കുണ്ടറ ഔട്ട്ലെറ്റ് (1 കോടി) എന്നിവയാണ് നാലാം സ്ഥാനത്തുണ്ട്.

ജില്ല തിരിച്ചാല്‍ 1.11 കോടി രൂപയുടെ മദ്യം വിറ്റ മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. മലപ്പുറത്തെ എടപ്പാള്‍ ഔട്ട്ലെറ്റ് മൊത്തത്തില്‍ മൂന്നാം സ്ഥാനത്ത് എത്തി. തൃശൂര്‍ ജില്ലയിലെ ചാലക്കുടി ഔട്ട്ലൈറ്റ് (1.07 കോടി), ഇരിങ്ങാലക്കുട ഔട്ട്ലെറ്റ് (1.03 കോടി), കൊല്ലം ജില്ലയിലെ കുണ്ടറ ഔട്ട്ലെറ്റ് (1 കോടി) എന്നിവയാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍.

ഉത്രാടദിനം മാത്രം 137.64 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഇത് 126 കോടിയായിരുന്നു. ആറ് ഔട്ട്ലെറ്റുകളിലാണ് ഒരു കോടി രൂപയ്ക്ക് മുകളില്‍ ഉത്രാടദിനത്തില്‍ വില്‍പ്പന നടന്നത്.

1.24 കോടി രൂപയുടെ മദ്യം വിറ്റ കൊല്ലം ജില്ലായിലെ തന്നെ ആശ്രാമം ഔട്ട്‌ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 1.11 കോടി രൂപയുടെ മദ്യം വിറ്റ മലപ്പുറം ജില്ലയിലെ എടപ്പാള്‍ ഔട്ട്ലെറ്റാണ് മൂന്നാം സ്ഥാനത്ത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടി ഔട്ട്ലൈറ്റ് (1.07 കോടി), ഇരിങ്ങാലക്കുട ഔട്ട്ലെറ്റ് (1.03 കോടി), അഞ്ച്, ആറ് സ്ഥാനങ്ങളില്‍. ആറ് ഔട്ട്ലെറ്റുകളിലാണ് ഒരു കോടി രൂപയ്ക്ക് മുകളില്‍ ഉത്രാടദിനത്തില്‍ വില്‍പ്പന നടന്നത്.