
മലയാളികൾക്ക് എക്കാലത്തും പ്രിയം ‘ജവാൻ’ തന്നെ…! ഓണക്കാലത്ത് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങിയ മദ്യ ബ്രാൻഡ്; വില്പനയില് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ എട്ടര ശതമാനം വര്‍ദ്ധന; കണക്കുകള്‍ ഇങ്ങനെ…..
സ്വന്തം ലേഖിക
തിരുവനന്തപുരം: ഈ ഓണക്കാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മദ്യ ബ്രാൻഡ് ‘ജവാൻ’ റം ആണെന്ന് കണക്കുകള്‍.
70000 കെയ്സ് ജവാൻ റാം ഓണക്കാലത്ത് വിറ്റുവെന്നാണ് ബെവ്കൊയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവിട്ടം ദിനത്തില്‍ ബെവ്കോയില്‍ 91കോടിയുടെ മദ്യക്കച്ചവടം നടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിട്ടം ദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരൂര്‍ ഔട്ട്ലെറ്റിലാണെന്നാണ് കണക്കുകള്‍. ഈ മാസം 21 മുതല്‍ 30വരെയുള്ള തീയതികളില്‍ 759 കോടിയുടെ മദ്യം വിറ്റു. സര്‍ക്കാരിന് 675 കോടിയാണ് ഈ ഇനത്തില്‍ നികുതിയായി ലഭിക്കുക.
ഇത്തവണ ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 116 കോടി രൂപയുടെ വില്പനയാണ് നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ ഉത്രാട ദിനത്തില്‍ വിറ്റുപോയത്.
കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് വഴി വിറ്റത് 1.01 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഓണവില്പന 700 കോടിയായിരുന്നു. എട്ടര ശതമാനം അധിക വര്‍ദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.