video
play-sharp-fill

വില കൂടിയിട്ടും പിടിവിട്ടില്ല….! സംസ്ഥാനത്ത്  ഇത്തവണയും ഓണക്കാലത്ത് പൊടിപിടിച്ച്‌ മദ്യവില്‍പ്പന; വിറ്റത് 665 കോടി മദ്യം; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 41 കോടിയുടെ അധിക വരുമാനം

വില കൂടിയിട്ടും പിടിവിട്ടില്ല….! സംസ്ഥാനത്ത് ഇത്തവണയും ഓണക്കാലത്ത് പൊടിപിടിച്ച്‌ മദ്യവില്‍പ്പന; വിറ്റത് 665 കോടി മദ്യം; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 41 കോടിയുടെ അധിക വരുമാനം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന.

ഉത്രാടം വരെയുള്ള എട്ടുദിവസത്തിനിടെ 665 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റത്. മുൻവര്‍ഷം ഇത് 624 കോടിയായിരുന്നു. 41 കോടിയുടെ അധിക വരുമാനമാണ് ഇത്തവണ ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യത്തിന്റെ വില വര്‍ധിപ്പിച്ചതിന് ശേഷമുള്ള ആദ്യ ഓണമാണിത്. ഉത്രാട ദിനത്തില്‍ മാത്രം 116 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഇതേദിവസം വിറ്റതിനേക്കാള്‍ നാലുകോടിയുടെ മദ്യം അധികമായി വിറ്റു.
ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. ഇനി ഓണക്കാലവുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ കണക്കുകള്‍ കൂടി പുറത്തുവരാനുണ്ട്.

ഇതും കൂടി ലഭിക്കുന്നതോടെ, വില്‍പ്പന 770 കോടിയാവുമെന്നാണ് ബെവ്‌കോ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്തെ പത്തുദിവസം കൊണ്ട് 700 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.