
ഓണാഘോഷത്തിനിടെ ജീപ്പ് ഇടിപ്പിച്ച് അമ്മയെയും മകളെയും വീഴ്ത്തിയ പ്രതി അറസ്റ്റിൽ
പാലോട്: കോളജ് ഓണാഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസപ്പെടുത്തി നടത്തിയ ഘോഷയാത്രയ്ക്കിടെ ജീപ്പ് തട്ടി വഴിയാത്രക്കാരായ അമ്മയ്ക്കും മകനും പരിക്കേറ്റ സംഭവത്തില്‍ ജീപ്പ് ഓടിച്ചിരുന്ന വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്‌തു. പെരിങ്ങമല സ്വദേശി മുഹ്സിനെയാണ് അറസ്റ്റ് ചെയ്‌തത്.
തിരുവനന്തപുരം പെരിങ്ങമല ഇക്ബാല്‍ കോളജിലെ വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച നടത്തിയ ഓണാഘോഷ പരിപാടിയാണ് അപകടത്തില്‍ കലാശിച്ചത്. നൂറോളം വാഹനങ്ങളില്‍ ഘോഷയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
പൊലീസിന്റെ മുന്നറിപ്പ് മറികടന്നായിരുന്നു പെരിങ്ങമല ഇക്ബാല്‍ കോളജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഓണാഘോഷം ഇത്തരത്തില്‍ സംഘടിപ്പിച്ചത്. അപകടരമായ രീതിയില്‍ വാഹനമോടിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടിച്ചതിനും കണ്ടാലറിയാവുന്ന 100 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ പ്രതികരിച്ചിരുന്നു.
ഓണാഘോഷത്തിനിടെ തിരുവനന്തപുരം സിഇടി എഞ്ചിയനറിംഗ് കോളജില്‍ ഒരു വിദ്യാര്‍ത്ഥിനി വാഹനമിടിച്ച് മരണപ്പെട്ടതിനു ശേഷം ആഘോഷങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം കൊണ്ടു വന്നിരുന്നു.
അതേസമയം സംഭവത്തിൽ കേസെടുത്തതായി കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
അതിരുവിട്ട ഓണാഘോഷം : പോലീസ് കേസെടുത്തു..
അതിരുവിടാതെ , അപകടങ്ങൾ ഉണ്ടാക്കാതെ
ഓണാഘോഷങ്ങൾ സംഘടിപ്പിക്കുവാൻ ശ്രദ്ധിക്കുക
ഓണക്കാലമാണ്.. കലാലയങ്ങളിൽ ഓണാഘോഷങ്ങളും പൊടിപൊടിക്കുകയാണ്. എന്നാൽ ചിലയിടങ്ങളിൽ ആഘോഷങ്ങൾ അതിരു കടന്ന് പൊതുജനശല്യമാവുകയും അപകടങ്ങൾ ഉണ്ടായതായും റിപോർട്ടുണ്ട്. പാലോട്∙പെരിങ്ങമ്മല ഇക്ബാൽ കോളജിൽ പൊലീസിന്റെ നിർദേശം മാനിക്കാതെ റോഡിൽ ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് ഇക്ബാൽ കോളജിലെ വിദ്യാർഥികളടക്കം കണ്ടാലറിയാവുന്ന നൂറിലേറെ പേർക്കെതിരെ കേസെടുത്തു. പ്രകടനം അതിരുവിട്ടതിനെ തുടർന്ന് പറഞ്ഞു വിലക്കിയെങ്കിലും ഓണാഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസപ്പെടുത്തി ഘോഷയാത്ര നടത്തുകയും റോഡിൽ ബൈക്ക് റൈസിങിലൂടെ അഭ്യാസ പ്രകടനങ്ങൾ നടത്തുകയും ഘോഷയാത്രയിലെ ജീപ്പ് തട്ടി ടൂവീലർ യാത്രക്കാർക്കു പരുക്കേല്ക്കുകയും ചെയ്തതിനാലാണ് പോലീസ് കേസ് എടുത്തത്.
അതിരുവിടാതെ , അപകടങ്ങൾ ഉണ്ടാക്കാതെ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുവാൻ ശ്രദ്ധിക്കുക.