ഓണാഘോഷം 2025: കെ.എ അയ്യപ്പൻപിള്ള സ്മാരക മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ മുട്ടമ്പലം ഗവ.യു പി സ്കൂളിൽ കലാകായിക മത്സരങ്ങളും ഇന്ന് ലൈബ്രറി ഹാളിൽ പൊതുസമ്മേളനത്തിൽ സമ്മാനദാനവും നടന്നു

Spread the love

മുട്ടമ്പലം : കെ.എ അയ്യപ്പൻപിള്ള സ്മാരക മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ (13/9/25) മുട്ടമ്പലം ഗവ.യു പി സ്കൂളിൽ കലാകായിക മത്സരങ്ങളും ഇന്ന് (14/9/25) ലൈബ്രറി ഹാളിൽ പൊതുസമ്മേളനത്തിൽ സമ്മാനദാനവും നടന്നു

കുട്ടികളുടെയും വനിതകളുടെയും, മുതിർന്നവരുടെയും വിവിധങ്ങളായ നടന്ന കലാ-കായിക മത്സരങ്ങളും, കലാപരിപാടികളോടും കൂടി നടന്ന ഓണാഘോഷം മുട്ടമ്പലം പ്രദേശത്തെ പൊതു സമൂഹത്തിൻ്റെ കൂട്ടായ്മയ്ക്ക് ഊർജ്ജം നൽകിയ പരിപാടിയായി മാറി.

വനിതാ വേദി പ്രസിഡൻറ് സരളാദേവിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം മുനിസിപ്പൽ കൗൺസിലർ സുരേഷ് പി ഡി. ഉദ്ഘാടനം നിർവഹിച്ചു,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ, ആർ അർജ്ജുനൻ പിള്ള, അഡ്വ. തോമസ് രാജൻ എന്നിവർ ഓണാശംസകൾ അർപ്പിച്ചു. ലൈബ്രറി കമ്മിറ്റി അംഗം ദേവകുമാർ സ്വാഗതം പറഞ്ഞ യോഗത്തിന് ലൈബ്രറിയിൽ ബാബു കെ നന്ദി പറഞ്ഞു.

മത്സര വിജയികൾക്ക് മുനി: കൗൺസിലർ പി.ഡി. സുരേഷ്, അഡ്വ: തോമസ് രാജൻ, അഡ്വ: വി ജെ പോൾ, ആർ. അർജുനൻ പിള്ള, സി ആർ മുരളീധരൻ നായർ, സാലു പാളക്കട എന്നിവർ സമ്മാന വിതരണം നടത്തി.

കുമാരി ആരുഷി അവതരിപ്പിച്ച വയലിൻ സോളോ, റെജി ചെറിയാൻ്റെ നേതൃത്വത്തിൽ അവതരിപ്പിച്ച കവിയരങ്ങ്, ലൈബ്രറിയംഗങ്ങളുടെ സംഗീതനിശയോടുകൂടി അവസാനിച്ചു