ഓണക്കാലം ലക്ഷ്യമിട്ട് ഒരുസംഘം അന്യസംസ്ഥാനക്കാർ നാട്ടിലേക്ക്, തുച്ഛമായ വിലയ്ക്ക് കിലോ കണക്കിന് കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച് ഇരുപതിരട്ടി വിലയ്ക്ക് വില്പന; ഭായിമാരെ നിരീക്ഷിക്കാൻ ഒരുങ്ങി എക്സൈസും പോലീസും

Spread the love

കോട്ടയം: അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നരുടെ പറുദീസയായി മാറിയിരിക്കുകയാണ് കേരളം. ഓണക്കാലത്തെ ലക്ഷ്യമിട്ടുകൊണ്ട് വൻതോതിൽ കഞ്ചാവ് അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭായിമാരെ നിരീക്ഷിക്കാൻ ഒരുങ്ങി എക്സൈസും പോലീസും.

നാട്ടിലേക്ക് മടങ്ങിയിരുന്ന അന്യസംസ്ഥാനക്കാരിൽ ചിലർ തിരികെ വരുമ്പോൾ കിലോകണക്കിന് കഞ്ചാവ് കൊണ്ടുവരുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇവരെ പ്രത്യേകമായി നിരീക്ഷിക്കാൻ തീരുമാനിച്ചത്. ഇതിനോടകം കഞ്ചാവ് കേസിൽ പിടിയിലായവരെയും അവരുടെ അടുത്ത ബന്ധങ്ങളെയും സുഹൃത്തുക്കളെയുമാണ് പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്.

തുച്ഛമായ തുകയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിൽ എത്തിച്ച് ഇരുപതിരട്ടി വിലയ്ക്ക് വില്‍ക്കും. അതേസമയം, ജില്ലയിലെ ലഹരിക്കടത്ത് സംഘങ്ങളും വ്യാപകമായി അന്യസംസ്ഥാനക്കാരെ ഉപയോഗിച്ചുതുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തി കിലോകണക്കിന് കഞ്ചാവ് പിടികൂടിയിട്ടുണ്ടെങ്കിലും എല്ലാ ഉദ്യോഗസ്ഥർക്കും ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകള്‍ വശമില്ലാത്തതിനാല്‍ അന്വേഷണം അധികം നീളാറില്ല. തൊണ്ടി പിടികൂടി മറ്റ് നടപടികളിലേയ്ക്ക് പോവുകയാണ് പതിവ്. നിരീക്ഷിക്കാനും വിവരങ്ങള്‍ അറിയാനും ഭാഷാപരിമിതിയുണ്ട്.

ഉദ്യോഗസ്ഥർ പിടികൂടുന്നവരിൽ കൂടുതലും ഒഡീഷ, ജാർഖണ്ഡ്, അസാം,ചത്തിസ്ഗഡ്, ആന്ധ്ര, യു.പി, ബീഹാർ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവിടങ്ങളില്‍‍ കഞ്ചാവ് തോട്ടങ്ങളും അനവധിയാണ്. റോഡ് അരികിൽ പോലും കഞ്ചാവ് പൂത്തുനില്‍ക്കുന്നുണ്ട്. കിലോയ്ക്ക് രണ്ടായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ എത്തുമ്പോൾ 40,000 രൂപയ്ക്ക് വാങ്ങാൻ ആളുകളുണ്ട്. അത് പായ്ക്കറ്റുകളാക്കി നിൽക്കുമ്പോൾ ഒരു ലക്ഷത്തിന് മുകളില്‍ കൈയിലെത്തും. രണ്ട് കൂട്ടർക്കും ലാഭം. ഈ സാഹചര്യത്തിലാണ് അന്യസംസ്ഥാനക്കാരെ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയത്.
ഇതിനോടകം ജില്ലയിൽ അറസ്റ്റിലായ അന്യസംസ്ഥാനക്കാർ: 16
ഭായിമാരില്‍ നിന്ന് പിടികൂടിയത്:
23 കിലോ കഞ്ചാവ്
30 ഗ്രാം എം.ഡി.എം