മാവേലിയും പുലികളിയുമായി സംഘടനകളും സ്ഥാപനങ്ങളും ഓണാഘോഷങ്ങൾ തുടങ്ങി; ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് കുട്ടികള്‍.

Spread the love

പാലാ: തിരുവോണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. സ്‌കുളുകളിലും കോളജുകളിലും വിവിധ സ്ഥാപനങ്ങളിലും ഓണാഘോഷങ്ങള്‍ വിവിധ രീതികളില്‍ നടക്കുന്നു.

പാലാ: സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. പാലാ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍നിന്ന് ആരംഭിച്ച വിളംബരറാലി പിടിഎ പ്രസിഡന്‍റ് വി.എം. തോമസ് ഫ്‌ളാഗ് ഓഫ് ചെയ്തു. വാദ്യമേളത്തിന്‍റെ

അകമ്പടിയോടെ നടന്ന റാലിയില്‍ ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് കുട്ടികള്‍ പങ്കെടുത്തു. പൊതുസമ്മേളനത്തില്‍ ഫാ. മാത്യു വെണ്ണായിപ്പള്ളില്‍ സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ. മാത്യു, ചെയര്‍പേഴ്‌സണ്‍ അനീഷ് മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമപുരം: മാര്‍ ആഗസ്തീനോസ് കോളജില്‍ സ്റ്റാഫ് അംഗങ്ങള്‍ക്കായി ഓറിയന്‍റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു.

ഓണസംസ്‌കാരം വിജ്ഞാനത്തിലേക്ക് എന്ന വിഷയത്തില്‍ നടത്തിയ ബോധവത്കരണ പരിപാടി മുന്‍ എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ദേശീയ വിദ്യാഭ്യാസ ന്യൂനപക്ഷ കമ്മീഷന്‍ അംഗവുമായ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു.

കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ കിഷോര്‍, സ്റ്റാഫ് സെക്രട്ടറി സുനില്‍ കെ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കുര്യനാട്: സെന്‍റ് ആൻസ് ഹയർ സെക്കൻഡറി സ്‌കൂളില്‍ ഓണാഘോഷം – ആരവം 2025 നടത്തി. മലയാളി മങ്ക, കസേരകളി, ചാക്കില്‍ച്ചാട്ടം, തിരി കത്തിച്ചോട്ടം, ബോംബിംഗ് ദ സിറ്റി, വടംവലി തുടങ്ങിയ മത്സരങ്ങള്‍ കുട്ടികള്‍ ആവേശത്തോടെ ഏറ്റുവാങ്ങി. കുട്ടികളും അധ്യാപികമാരും അമ്മമാരും ചേർന്നൊരുക്കിയ മെഗാ തിരുവാതിര വേറിട്ട അനുഭവമായി. സാംസ്‌കാരിക സമ്മേളനത്തില്‍ സാഹിത്യകാരൻ തേക്കിൻകാട് ജോസഫ് സന്ദേശം നല്‍കി.

പഞ്ചായത്തംഗം സാബു തെങ്ങുംപള്ളില്‍, പ്രിൻസിപ്പല്‍ ഫാ. ജോബി മാത്തൻകുന്നേല്‍, വൈസ് പ്രിൻസിപ്പല്‍ ജാൻസി തോമസ്, പിടിഎ പ്രസിഡന്‍റ് എൻ.ഡി. പൈലി എന്നിവർ പ്രസംഗിച്ചു