play-sharp-fill
ഓണച്ചന്തകൾ 5 മുതൽ; ഓണക്കിറ്റ് വിതരണം 9-ന്: ഓണച്ചന്തകളിൽ സബ്സിഡിസാധനങ്ങൾ 13:  വിലക്കുറവ് 10 മുതൽ 50% വരെ

ഓണച്ചന്തകൾ 5 മുതൽ; ഓണക്കിറ്റ് വിതരണം 9-ന്: ഓണച്ചന്തകളിൽ സബ്സിഡിസാധനങ്ങൾ 13: വിലക്കുറവ് 10 മുതൽ 50% വരെ

സ്വന്തം ലേഖകൻ
തിരുവനന്തപുരം :സപ്ലൈകോയുടെ ഓണച്ചന്തകൾ 5നും റേഷൻ കടകൾ വഴി 14 ഇനങ്ങ ളുള്ള സൗജന്യ ഓണക്കിറ്റ് വിത രണം 9നും ആരംഭിക്കും. 14 വരെ ജില്ല, താലൂക്ക് / നിയോജകമണ്ഡലം അടിസ്‌ഥാനത്തിലാണ് ഓണച്ചന്തകൾ.

13 സബ്‌സിഡി സാധനങ്ങൾക്ക് പുറമേ ശബരി ഉൽപന്നങ്ങൾ, പ്രമുഖ ബ്രാൻ ഡുകളുടെ 200 ൽ പരം നിത്യോ പയോഗ സാധനങ്ങൾ, ഭക്ഷ്യ- ഭക്ഷ്യേതര ഉൽപന്നങ്ങൾ എന്നിവ 10 മുതൽ 50% വരെ വി ലക്കുറവിൽ ലഭിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.


ഓണത്തിനായി 300 കോടി രൂപയുടെ അവശ്യസാധനങ്ങൾക്ക് സപ്ലൈകോ പർച്ചേസ് ഓർഡർ നൽകി. പഞ്ചസാരയും എല്ലാ
വിൽപനശാലകളിലും എത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

255 രൂപയുടെ 6 ശബരി ഉൽപന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ്, ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് ഉച്ചയ്ക്ക് 2 മുതൽ 4 വരെ 10% അധിക വിലക്കുറവ് നൽകുന്ന ഡീപ് ഡിസ്ക‌ൗണ്ട് അവേഴ്സ് സ്ക‌ീം, കോംബോ- ബൈ വൺ ഗെറ്റ് വൺ ഓഫറുകൾ എന്നിവയും ലഭിക്കും.

ഓണച്ചന്തകളുടെ സംസ്ഥ‌ാനതല ഉദ്ഘാടനം 5നു വൈകിട്ട് 5 മണിക്ക് കിഴക്കേ ക്കോട്ട ഇ.കെ.നായനാർ പാർ ക്കിൽ മുഖ്യമന്ത്രി പിണറായി വി ജയൻ നിർവഹിക്കും.

മഞ്ഞ (എഎവൈ), ബ്രൗൺ (എൻപിഐ) റേഷൻ കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ്. വയനാട് ഉരുൾപൊട്ടൽ മേഖലയിലെ എല്ലാ കാർഡ് ഉടമകൾക്കും കിറ്റ് നൽകും. അതേസമയം, സപ്ലൈ കോയുടെ ഓണച്ചന്തകൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായം ഇനിയും ലഭിച്ചിട്ടില്ല.