ലഹരിക്കടത്ത് ശൃംഖലയുമായി ബന്ധമെന്ന വിവരം, ഗുണ്ടാത്തലവന്‍ ഓം പ്രകാശ് കസ്റ്റഡിയില്‍ ; കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് മരട് പൊലീസാണ് ഓം പ്രകാശിനെ കസ്റ്റഡിയിലെടുത്തത്

Spread the love

കൊച്ചി : ഗുണ്ടാത്തലവന്‍ ഓം പ്രകാശ് കസ്റ്റഡിയില്‍. കൊച്ചിയിലെ ഹോട്ടലില്‍ നിന്നാണ് മരട് പൊലീസ് ഓം പ്രകാശിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ലഹരിക്കടത്ത് ശൃംഖലയുമായി ബന്ധമെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്.

ഇതുവരെ ഇയാളുടെ പക്കൽ നിന്നും ലഹരിവസ്തുക്കൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല, വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. ഓംപ്രകാശിനൊപ്പം കൊല്ലം സ്വദേശിയായ മറ്റൊരു ഗുണ്ടാ നേതാവിനെ കൂടി പോലീസ് കസ്റ്റഡി എടുത്തിട്ടുണ്ട്. ഇയാളുടെ പേര് വിവരങ്ങൾ ഒന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group