മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു : ഉമ്മൻ ചാണ്ടി
സ്വന്തം ലേഖകൻ
കൊല്ലാട് : ലൈഫ് പദ്ധതിയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൂ യാ ണ് മുഖ്യമന്ത്രിയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു . മുൻ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നാലു ലക്ഷത്തി അൻപതിനായിരത്തോളം വീടുകൾ പൂർത്തീകരിച്ചതാണ്.
യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് തൊണ്ണൂറ് ശതമാനം പണി തീർത്ത അൻപത്തി രണ്ടായിരത്തിൽപ്പരം വീടുകൾ കൂടി ഉൾപ്പെടുത്തിയാണ് രണ്ടു ലക്ഷം വീടുകൾ തീർത്ത ന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിൻ്റെ പേരിൽ സർക്കാർ നൽകി യ പരസ്യങ്ങളിൽ പോലും കൃത്രിമം കാണിച്ചിരിക്കുകയാണ് . കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സിബി ജോൺ അധ്യക്ഷത വഹിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി .ഡി സി സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ,കെ പി സി സി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി , പി ആർ സോന ,ഡി സി സി ജനറൽ സെക്രട്ടറി യു ജിൻ തോമസ്സ് , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് എസ്സ് രാജീവ് ,മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ശോഭാ സലിമോൻ ,തമ്പാൻ കുര്യൻ വർഗ്ഗീസ്സ് , റ്റിറ്റി ബിജു ,ഉദയകുമാർ ,ഗിരിജ തുളസീധരൻ ,അനി മാമ്മൻ ,തങ്കമ്മ മർക്കോസ് ,വത്സല അപ്പുക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു