“അരനൂറ്റാണ്ടെത്തുന്ന ജീവിതത്തില്‍ താൻ സമ്പാദിച്ചതെല്ലാം ഉമ്മൻ ചാണ്ടിയോടുള്ള വെറുപ്പ് “; ഉമ്മന്‍ ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു; മന്ത്രി പി രാജീവിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന് എതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

Spread the love

സ്വന്തം ലേഖിക

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മന്ത്രി പി രാജീവിന്റെ പേഴ്‌സണല്‍ സ്റ്റാഫ് സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതായി പരാതി.

മന്ത്രിയുടെ അസിസ്റ്റന്റ് പി എസ് സേതുരാജ് ബാലകൃഷ്ണന് എതിരെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സേതുരാജ് പെരുമാറ്റചട്ടം ലംഘിച്ചതായും യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരനൂറ്റാണ്ടെത്തുന്ന തന്റെ ജീവിതത്തില്‍ താൻ സമ്പാദിച്ചതെല്ലാം ഉമ്മൻ ചാണ്ടിയോടുള്ള വെറുപ്പാണെന്നും ഇനി ചെയ്യുന്ന ഓരോന്നും അയാളോടുള്ള വെറുപ്പിന്റെ പ്രകടനവുമാണെന്നുമാണ് സേതുരാജ് ഫേസ്‌ബുക്കില്‍ കുറിച്ചത്.

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട പെരുമാറ്റ രീതികളും മര്യാദകളും ലംഘിച്ച്‌ ഇയാള്‍ നടത്തിയ അധിക്ഷേപം ഗൗരവമേറിയതാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.