
സ്വന്തം ലേഖിക
കോട്ടയം: ഒൻപതാം ഓര്‍മദിനത്തിലും ജനത്തിരക്കില്‍ ഉമ്മൻ ചാണ്ടിയുടെ കബറിടം.
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനു പേരാണ് ബുധനാഴ്ച ഉമ്മന്‍ ചാണ്ടിയുടെ കല്ലറക്കരികില്‍ പ്രാര്‍ഥനകളുമായി എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒൻപതാം ചരമദിനാചരണത്തിന്‍റെ ഭാഗമായി പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന ചടങ്ങുകളും നടന്നു. രാവിലെ നടന്ന കുര്‍ബാനക്ക് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.
കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് സഹകാര്‍മികത്വം വഹിച്ചു. കബറിടത്തില്‍ ധൂപപ്രാര്‍ഥനയും നടന്നു.
എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി. വിഷ്ണുനാഥ്, ഉമ തോമസ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ് തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖരും ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.