video
play-sharp-fill

രാജ്യത്ത് ജനാധിപത്യം അപകടത്തിൽ: ഉമ്മൻചാണ്ടി

രാജ്യത്ത് ജനാധിപത്യം അപകടത്തിൽ: ഉമ്മൻചാണ്ടി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലാണെന്ന് മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി. പ്രധാനമന്ത്രിയുടെ ഒത്താശയോടെയാണ് ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നത്. പ്രധാനമന്ത്രി ഗവർണർമാരെ ഉപയോഗിച്ച് ഫാസിസ്റ്റ് അജണ്ടകൾ നടപ്പാക്കി എടുക്കുകയാണ്. ഗോവയിലും മേഘാലയയിലും സർക്കാർ രൂപീകരിക്കുന്നതിൽ നിന്നും ഏറ്റവും വലിയ കക്ഷിയായ കോണ്ഗ്രെസ്സിനെ ഒഴിവാക്കി. കർണാടകത്തിൽ വന്നപ്പോൾ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സർക്കാർ തട്ടിക്കൂട്ടാൻ അവസരമൊരുക്കി. പണം ഉപയോഗിച്ച് രാജ്യത്തിന്റെ ജനാധിപത്യത്തെ അട്ടിമറിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരുവശത്ത് ശ്രമിക്കുമ്പോൾ, മറുവശത്ത് എന്ത് ഹീനമാർഗ്ഗം ഉപയോഗിച്ചും ക്യാമ്പസുകളിലെ ജനാധിപത്യം അട്ടിമറിക്കാൻ എസ് എഫ് ഐയും എ ബി വി പിയും ശ്രമിക്കുന്നു. അക്രമങ്ങളിലൂടെ ക്യാമ്പസ്സുകളെ കലാപഭൂമിയാക്കി മാറ്റുന്ന ശ്രമങ്ങളെ കേരളസമൂഹം ചെറുത്ത് തോല്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അധ്യക്ഷത വഹിച്ചു. കെ.സി ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജോസഫ് വാഴയ്ക്കൻ മുൻ എംഎൽ എ ജോഷി ഫിലിപ്പ്, കുര്യൻ ജോയ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്, ലതികാ സുഭാഷ്, നാട്ടകം സുരേഷ്, പി.എസ് രഘുറാം, ജി. ഗോപകുമാർ, ബിജു പുന്നത്താനം, എൻ.എസ് ഹരിചന്ദ്രൻ, ജോണി ജോസഫ്, ജയ്ജി പാലയ്ക്കലോടി, എ. സനീഷ്കുമാർ, ജോബി അഗസ്റ്റിൻ, ശോഭാ സലിമോൻ, അരുൺ ജോസഫ്,
സിജോ ജോസഫ്, ജോയ്സ് കൊറ്റത്തിൽ, സോണി സണ്ണി,
കെ.എസ്.യു നേതാക്കളായ ജോബിൻ ജേക്കബ് ജോബി ചെമ്മല, സുബിൻ മാത്യു, വൈശാഖ് പി.കെ, ബിബിൻ രാജ്, ഡെന്നിസ് ജോസഫ്, മെലിറ്റസ് മരിയ സ്റ്റാൻലി, സച്ചിൻ മാത്യു, ജിഷ്ണു ഗോവിന്ദ്, അഭിരാം A, യശ്വന്ത് സി നായർ, ആൽഫിൻ ജോർജ്, അശ്വിൻ സി മോട്ടി, ജിത്തു ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group