
സ്വന്തം ലേഖകൻ
കോട്ടയം: മറ്റാർക്കും ഉമ്മൻചാണ്ടിയെ പോലെയാകാൻ കഴിയില്ലെന്ന് നടൻ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ വിയോഗത്തിൽ സാധാരണക്കാർ ഒഴുക്കുന്ന കണ്ണീരാണ് അദ്ദേഹത്തിന്റെ വലുപ്പമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. താനും ഉമ്മൻചാണ്ടിയുമായുള്ള ബന്ധത്തെ കുറിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിനും അടുപ്പമുള്ളവർക്കും അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘മറ്റാർക്കും ഉമ്മൻചാണ്ടിയെ പോലെ ഒരാളായി മാറാൻ കഴിയില്ല. അദ്ദേഹത്തിന്റെ വലുപ്പമാണ് ഈ കണ്ണീർ കാഴ്ചയിൽ കാണുന്നത്. ചേതനയറ്റ് കിടക്കുമ്പോൾ കൊടുക്കുന്ന പാഠവും ഒരാൾ കടന്നുവരുമ്പോൾ കൊടുക്കുന്ന ആദരവും ആളുകൾ തിരിച്ചറിയും. മനസിലാക്കും. തിരുത്തുകയും ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താനും ഉമ്മൻചാണ്ടിയുമായുള്ള ബന്ധത്തെ കുറിച്ച് ആ കുടുംബത്തിനും മകൾക്കും നന്നായി അറിയാം. ആ അടുപ്പം അദ്ദേഹവുമായി ചേർന്നുനിന്ന രാഷ്ട്രീയ പ്രവർത്തകർക്കും അറിയാം- സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയും മമ്മൂട്ടിയും അടക്കമുള്ള രാഷ്ട്രീയ–സിനിമ രംഗത്തെ പ്രമുഖരടക്കം തിരുനക്കര മൈതാനതെത്തി. ഉമ്മൻചാണ്ടിയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോട്ടയത്തേക്ക് തിരിച്ചു.



