ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ല; ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണം; വീണ്ടും സര്‍ക്കാരിനെ സമീപിച്ച് സഹോദരന്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വീണ്ടും സര്‍ക്കാരിനെ സമീപിച്ച് സഹോദരന്‍ അലക്സ് വി ചാണ്ടി.
ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണമെന്നാണ് ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്നും ആരോഗ്യമന്ത്രിക്ക് അയച്ച പരാതിയില്‍ സഹോദരന്‍ കുറ്റപ്പെടുത്തുന്നു.
നിലവില്‍ ഉമ്മന്‍ചാണ്ടി ചികിത്സയിലുള്ള ബാംഗ്ലൂര്‍ എച്ച് സി ജി ആശുപത്രിയുമായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് ബന്ധപ്പെടണമെന്നും ഉമ്മന്‍ചാണ്ടിയുടെ ഓരോ ദിവസത്തെയും ചികിത്സാ പുരോഗതി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അറിയിക്കുന്ന രീതിയിലുള്ള സംവിധാനം ഉണ്ടാക്കണമെന്നും അലക്സ് വി ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സഹോദരന്‍ അലക്സ് വി ചാണ്ടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ആരോഗ്യമന്ത്രി ഇടപെടുകയും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയും ചെയ്തിരുന്നു.
പിന്നാലെയാണ് അദ്ദേഹത്തെ ചികിത്സക്കായി ബംഗ്ലൂരുവിലേക്ക് മാറ്റിയത്.