
സ്വന്തം ലേഖകൻ
കോട്ടയം: ഉമ്മൻ ചാണ്ടി നേതാവേ, ഞങ്ങടെ ഓമന നേതാവേ… ഇല്ലാ ഇല്ല മരിച്ചിട്ടില്ല’. അക്,രനഗരിയിൽ ജനസാഗരത്തിനിടയിലൂടെ മുഴങ്ങികേട്ട മുദ്രാവാക്യ വിളിയിൽ തിരുനക്കരമൈതാനിയിലെത്തി. നിശ്ചയിച്ചതിലും മണിക്കൂറുകൾ വൈകി കാത്തുനിന്ന പതിനായിരങ്ങൾക്കിടയിലൂടെ ഒഴുകി നീങ്ങി.
പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ പുലർച്ചെ നാലുമണി മുതൽ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നിൽ ആയിരങ്ങളാണ് തടിച്ചുകൂടി നിന്നിരുന്നത്. ഡിസിസി ഓഫീസിന് മുന്നിൽ പൊതുദർശനത്തിനായി 20 മിനിറ്റ് സമയമാണ് അനുവദിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നിലെത്തിയ ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹത്തിൽ റീത്ത് സമർപ്പിച്ച് ആദരാജ്ഞലി അർപ്പിക്കാൻ നാടിൻ്റെ നാനാഭാഗത്തുനിന്നുള്ള ആളുകൾ ഒഴുകിയെത്തി. രാഷ്ട്രീയ വ്യത്യാസമില്ലാതെ നിറകണ്ണുകളോടെയാണ് ജനക്കൂട്ടം ഉമ്മൻ ചാണ്ടിയെ ഒരുനോക്ക് കാണാനായി കാത്തുനിന്നത്. പുലർച്ചെ നാലുമണിക്ക് എത്തിയ ജനക്കൂട്ടത്തിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അമ്മമാരും സഹോദരിമാരും പ്രായമായവരും ഉണ്ടായിരുന്നു.



