എട്ടു മണിയോടെ എങ്കിലും തിരുനക്കര എത്തുമെന്ന പ്രതീക്ഷയില്‍ എത്തിയ മമ്മൂട്ടി; ജനനായകനെ ഒരുനോക്ക് കാണാന്‍ ഓടിയെത്തിയ സുരേഷ് ഗോപിയും, ദിലീപും, കുഞ്ചാക്കോ ബോബനും,രമേശ് പിഷാരടിയും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ജനനായകൻ ഉമ്മൻ ചാണ്ടിക്ക് അവസാനമായി യാത്രയയപ്പ് നല്കാൻ തെരുവീഥികളിലേക്ക് ഒഴുകിയെത്തി കേരളം. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഒരു ദിനം പിന്നിടുമ്പോൾ സമാനതകളില്ലാത്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 28 മണിക്കൂറോളം പിന്നിട്ടാണ് വിലാപയാത്ര തിരുനക്കരയിലേക്ക് എത്തിച്ചേരുന്നത്.

ഉമ്മൻ ചാണ്ടിക്ക് യാത്രാമൊഴിയേകാൻ സിനിമാതാരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും കുഞ്ചാക്കോ ബോബനും,രമേഷ് പിഷാരടി എന്നിവർ കോട്ടയം തിരുനക്കരയിലെത്തി. ഭൗതികശരീരം തിരുനക്കരയിൽ എത്തുന്നതിനു മുൻപുതന്നെ, രാവിലെ ഒൻപതുമണിയോടെ താരങ്ങൾ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാനെത്തി ജനക്കൂട്ടത്തിനൊപ്പം കാത്തിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടൻ പിഷാരടിക്കും നിർമ്മാതാവ് ആന്റോ ജോസഫിനുമൊപ്പമാണ് മമ്മൂട്ടി എത്തിയത്. ഭരണകർത്താവിന്റെ മാനുഷിക മുഖവും ഭാവവുമുള്ള നേതാക്കന്മാരിലെ അവസാന കണ്ണിയാണ് ഉമ്മൻ ചാണ്ടിയെന്ന് സുരേഷ് ഗോപി അനുസ്മരിച്ചു. നമുക്ക് അനുകരിക്കാനാവുന്ന വ്യക്തിയാണ്. ഒരു യുഗം അവസാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിനായകന്റെ പരാമർശത്തിൽ മാധ്യമ പ്രവർത്തകർ പ്രതികരണമാരാഞ്ഞെങ്കിലും മമ്മൂട്ടിയടക്കമുള്ള നടന്മാർ പ്രതികരിച്ചില്ല

ഇവരെക്കൂടാതെ, കോൺഗ്രസ് നേതാക്കളും എംപിമാരും എംഎൽഎമാരും മുതിർന്ന സിപിഎം നേതാക്കളായ എം.എ. ബേബി, ഇ.പി. ജയരാജൻ, സുരേഷ് കുറുപ്പ് തുടങ്ങിയവരും തിരുനക്കരയിലെ ജനസഞ്ചയത്തിന്റെ ഭാഗമായിട്ടുണ്ട് ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോട്ടയത്തേക്ക് തിരിച്ചു.

തിരുനക്കരയിലെ പൊതുദർശനത്തിന് ശേഷമാണ് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോവുക. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോട്ടയത്തേക്ക് തിരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ ഇന്ന് വൈകീട്ട് 3.30നാണ് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. വൈകീട്ട് അഞ്ച് മണിക്കു പള്ളി മുറ്റത്ത് അനുശോചന യോഗവും ചേരും. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയാകും സംസ്‌കാരം. ചൊവ്വാഴ്ച പുലർച്ചെ 4.25നു ബംഗളൂരുവിലാണ് ഉമ്മൻ ചാണ്ടിയുടെ മരണം.