
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട ചർച്ചകൾ മാധ്യമങ്ങൾ ആഘോഷമാക്കുമ്പോൾ എല്ലാത്തിനും മറുപടിയുമായി ഫേസ്ബുക്ക് ലൈവിൽ എത്തിയിരിക്കുകയാണ് ഉമ്മൻ ചാണ്ടി നേരിട്ട്. ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് തന്റെ കുടുംബവും തന്റെ പാര്‍ട്ടിയും, തനിക്ക് നല്‍കിയിട്ടുള്ളത്. യാതൊരു വിധ വീഴ്ചയും ഇല്ലാത്ത വിധത്തില്‍, ഏറ്റവും വിദഗ്ധമായ ചികിത്സയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചു. അതില്‍ ഞാന്‍ പൂര്‍ണ സംതൃപ്തനാണ്. പാര്‍ട്ടി എല്ലാവിധത്തിലുള്ള സഹായങ്ങളും തനിക്ക തന്നിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി മകന് ചാണ്ടി ഉമ്മനൊപ്പം ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് തുടര്‍ ചികിത്സ വൈകുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചാണ്ടി ഉമ്മൻ മറുപടിയായി വീഡിയോ ഷെയര്‍ ചെയ്തത്.
ചാണ്ടി ഉമ്മന്‍:അപ്പയുടെ ട്രീറ്റ്മെന്റ് സംബന്ധിച്ച് അപ്പയ്ക്ക് എന്താണ് പറയാനുള്ളത്..അപ്പയിപ്പോ പറയും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും എന്റെ മാതാവുമുണ്ട്. ഈയൊരു ഖേദകരമായ സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളും, ഇവിടുത്തെ സമൂഹവുമാണ്. ഇത്ര വലിയ ക്രൂരത ഞങ്ങളോട് ചെയ്യാന്‍, ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണ് എന്ന് എനിക്കറിയില്ല. ഞാന്‍ എന്റെ പിതാവിനോട് തന്നെ ചോദിക്കാന്‍ പോകുകയാണ്…അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ട്രീറ്റ്മെന്റിനെ കുറിച്ച്, എന്താണ് പറയാനുള്ളതെന്ന്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉമ്മന്‍ ചാണ്ടി:( ഇടറിയ വ്യക്തതയില്ലാത്ത പതിഞ്ഞ ശബ്ദത്തില്‍)എനിക്ക് ട്രീറ്റ്മെന്റിനെ കുറിച്ച് ഒരുപരാതിയുമില്ല. ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാര്‍ട്ടിയും, എനിക്ക് നല്‍കിയിട്ടുള്ളത്. യാതൊരു വിധ വീഴ്ചയും ഇല്ലാത്ത വിധത്തില്‍, ഏറ്റവും വിദഗ്ധമായ ചികിത്സയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചു. അതില്‍ ഞാന്‍ പൂര്‍ണ സംതൃപ്തനാണ്. പാര്‍ട്ടി എല്ലാവിധത്തിലുള്ള സഹായങ്ങളും എനിക്ക് തന്നിട്ടുണ്ട്. ഇങ്ങനെയൊരു പ്രശ്നം ഏതുസാഹര്യത്തിലാണ് വന്നതെന്ന് എന്നെ മുറിപ്പെടുത്തുകാണ്…ഏതുസാഹചര്യത്തിലാണ് ഇങ്ങനെയൊരു പ്രശ്നം വന്നതെന്നും അതിന്റെ പശ്ചാത്തലം എന്തെന്നും, അന്വേഷിക്കുന്നതാണ്.
ചാണ്ടി ഉമ്മന്‍: ഒരു മകന് അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് ഇന്നീ നടന്നിരിക്കുന്നത്. കേരള സമൂഹത്തില്‍ മറ്റൊരു മകനും, ഇത് ഉണ്ടാകാതിരിക്കട്ടെ, ഞാന്‍ കരുതുന്നു, എനിക്കൊരു ഭാഗ്യമുണ്ട്, അയ്യപ്പ അനുഭവമെന്ന ഭാഗ്യം, ആ ഭാഗ്യം പണ്ട് അയ്യപ്പനും ഉണ്ടായിട്ടുണ്ട്..അപ്പന് വേണ്ടി പുലിപ്പാല് തേടി പോയ കഥ. ആ ഗതികേടിലാണ് ഇന്നുഞാന്‍ ഉള്ളത്. ഒരു മകനും ഈ ഗതികേട് ഉണ്ടാകാതിരിക്കട്ടെ എന്നുഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് കുറിപ്പിന്റെപൂര്‍ണരൂപം
അപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്..
ജര്‍മ്മനിയിലെ ലേസര്‍ സര്‍ജറിക്ക് ശേഷം ബാംഗ്ലൂരില്‍ ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിര്‍ദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും അപ്പക്ക് നല്കിക്കൊണ്ടിരിക്കുന്നത്. മരുന്നും, ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും, സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സ രീതിയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അപ്പ നവംബര്‍ 22 മുതല്‍ അദ്ദേഹത്തിന്റെ ചികിത്സയില്‍ തന്നെയാണ്. ഡിസംബര്‍ 26നും ജനുവരി 18നും അപ്പയെ കൂട്ടി ബാംഗ്ലൂരില്‍ എത്തുകയും, കൃത്യമായ റിവ്യൂ നടക്കുകയും ചെയ്തിരുന്നു. ഭാരത് ജോഡോ യാത്ര കഴിഞ്ഞ് ഇന്ന് വൈകിട്ടയാണ് ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത മഞ്ഞു വീഴ്ച കാരണം യാത്ര തടസ്സപ്പെട്ടിരുന്നു. അടുത്ത റിവ്യൂന് സമയമായിട്ടുണ്ട്. വീട്ടില്‍ കാര്യങ്ങള്‍ കൂടി ആലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്..



