പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി ​ഗ്രൂപ്പിന്റെ രഹസ്യ യോ​ഗം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പുതുപ്പള്ളി: അധ്യാപക സഹകരണബാങ്കിന്റെ ഓഡിറ്റോറിയത്തിൽ ഉമ്മൻ ചാണ്ടി ​ഗ്രൂപ്പിന്റെ രഹസ്യ യോ​ഗം. ഇന്ന് രാവിലെ പതിനൊന്ന് മണിമുതലാണ് ഉമ്മൻ ചാണ്ടി ​ഗ്രൂപ്പിന്റെ യോ​ഗം പുതുപ്പള്ളിയിൽ ആരംഭിച്ചത്.

കോൺഗ്രസിന്റെ പുനസംഘടന അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുന്നതിനുള്ള നീക്കങ്ങൾ സജീവമായിട്ടുണ്ട്. ജില്ലയിലടക്കം എ ഗ്രൂപ്പിന് അർഹമായ പ്രാതിനിധ്യം ലഭിക്കില്ലെന്ന് ഗ്രൂപ്പിലെ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ ഭാഗമായി തുടർനടപടികൾ ആലോചിക്കുന്നതിനായാണ് യോഗം ചേരുന്നതെന്നാണ് ലഭിക്കുന്ന സൂചന.

ജില്ലാ കോൺഗ്രസ് കമ്മിറ്റി സമർപ്പിച്ച പുനസംഘടനാ പട്ടികയിൽ പോലും എഗ്രൂപ്പുകാരെയും, പുതുപ്പള്ളിയിൽ നിന്നുള്ളവരെയും പരിഗണിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

​ഗ്രൂപ്പ് യോ​ഗങ്ങൾ പാടില്ലെന്ന കെപിസിസിയുടെ നിർദ്ദേശം ലംഘിച്ചാണ് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി ​ഗ്രൂപ്പിന്റെ യോ​ഗം നടക്കുന്നത്.