ജനനായകന് വിടചൊല്ലാൻ തെരുവീഥികളിലേക്ക് കേരളം ഒഴുകിയെത്തി ; വിലാപയാത്ര കോടിമത പിന്നിട്ട് ഡിസിസി ഓഫിസിലേക്ക് ;കണ്ണീരുമായി അന്ത്യമോപചാരം അർപ്പിക്കാൻ കാത്തുനിന്നത് പതിനായിരങ്ങൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാന്‍ തെരുവോരങ്ങളിൽ കാത്തു നില്ക്കുന്നത് പതിനായിരങ്ങൾ. ഒരു ദിവസത്തിലേറെ പിന്നിട്ട വിലാപയാത്ര തിരുനക്കരയിലെത്താൻ ഇനിയും സമയമേറെ. തിരുനക്കരയിൽ ഉമ്മൻ ചാണ്ടിയെ കാണാൻ കാത്തു നില്ക്കുന്ന ജനക്കൂട്ടം പ്രവചനാതീതം ആണ്.

രാഷ്ട്രീയ പ്രമുഖരും, സിനിമാ താരങ്ങളും ഉൾപ്പെടെ നിരവധിപേർ പ്രിയ നേതാവിനെ അവസാനമായി കാണാൻ തിരുനക്കര മൈതാനിയിലെത്തിയിട്ട് മണിക്കൂറുകൽ. നടൻ മമ്മൂട്ടി പിഷാരടിക്കും നിര്‍മാതാവ് ആന്റോ ജോസഫിനുമൊപ്പമാണ് എത്തിയത്. നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി, ദിലീപ്, പ്രംപ്രകാശ്, സംവിധായകൻ രഞ്ചിത്ത്, എന്നിവരും തിരുനക്കരയിലെത്തി ഉമ്മന്‍ ചാണ്ടിക്കായി കാത്തിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണകര്‍ത്താവിന്റെ മാനുഷിക മുഖവും ഭാവവുമുള്ള നേതാക്കന്മാരിലെ അവസാന കണ്ണിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് സുരേഷ് ഗോപി അനുസ്മരിച്ചു. നമുക്ക് അനുകരിക്കാനാവുന്ന വ്യക്തിയാണ്. ഒരു യുഗം അവസാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.