ഒമിക്രോണ്‍ നിസ്സാരക്കാരനല്ല, തെറ്റിദ്ധാരണ വേണ്ട; ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

Spread the love

സ്വന്തം ലേഖകൻ

ഒമിക്രോണ്‍ ലോകമെങ്ങും ആശുപത്രി വാസത്തിനും മരണത്തിനും കാരണമാവുന്നുണ്ടെന്ന് ഡബ്ല്യൂഎച്ച്‌ഒ മേധാവി ടെഡ്രോസ് അധാനോം ഗെബ്രേയേസൂസ് പറഞ്ഞു.

ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ വേണ്ട,ഒമിക്രോണ്‍ ആശുപത്രി വാസത്തിനും മരണത്തിനും കാരണമാവുന്നുണ്ട്. നിസ്സാര തോതില്‍ വൈറസ് ബാധ ഉണ്ടാവുന്നവരും ആശുപത്രിയില്‍ എത്തുന്നുണ്ട്- ഡബ്ല്യുഎച്ച്‌ഒ മേധാവി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമിക്രോണ്‍ ഗുരുതര രോഗം അല്ലായിരിക്കാം,പക്ഷേ അതു നിസ്സാരമാണ് എന്നത് തെറ്റായ ധാരണയാണ്.

അതിവേഗം വ്യാപിക്കുന്ന പുതിയ വകഭേദം നിരവധി മരണങ്ങള്‍ക്കു കാരണമായിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

പല രാജ്യങ്ങള്‍ക്കും വരാനിരിക്കുന്ന ആഴ്ചകള്‍ നിര്‍ണായകമാണ്.ആരോഗ്യ സംവിധാനങ്ങള്‍ രോഗികളെക്കൊണ്ടു നിറയും.ഈ സാഹചര്യമൊഴിവാക്കാന്‍ എല്ലാവരും തങ്ങളുടെ പങ്കു നിര്‍വഹിക്കേണ്ടതുണ്ടെന്ന് ഡബ്ല്യൂഎച്ച്‌ഒ മേധാവി പറഞ്ഞു.