കോവിഡ്  മൂന്നാം തരംഗമെന്ന ആശങ്കയോടെ രാജ്യം പുതുവര്‍ഷത്തിലേക്ക്; ആയിരം കടന്ന് ഒമിക്രോണ്‍ ബാധിതര്‍

കോവിഡ് മൂന്നാം തരംഗമെന്ന ആശങ്കയോടെ രാജ്യം പുതുവര്‍ഷത്തിലേക്ക്; ആയിരം കടന്ന് ഒമിക്രോണ്‍ ബാധിതര്‍

സ്വന്തം ലേഖിക

ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗമെന്ന ആശങ്കയോടെ രാജ്യം പുതുവര്‍ഷത്തിലേക്ക്.

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ആയിരം കടന്നു. പ്രതിദിന കോവിഡ് കേസുകളിലും 27 ശതമാനം വര്‍ധനയുണ്ടായി.
മൂന്ന് ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം രണ്ടര ഇരട്ടി കൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുവത്സരരാത്രിക്കായി പ്രധാന നഗരങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1270 ആയി ഉയര്‍ന്നു.

ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം മഹാരാഷ്ട്രയില്‍ 420ഉം ഡൽഹിയില്‍ 320ഉം രോഗികളുണ്ട്. 109 രോഗികളുള്ള കേരളമാണ് ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ മൂന്നാമത്.

ഒന്നര മുതല്‍ മൂന്ന് ദിവസം കൊണ്ട് ഒമിക്രോണ്‍ വ്യാപനം ഇരട്ടിയാകുമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒമിക്രോണിന്‍റെ വ്യാപനം കോവിഡ് കണക്കിലും പ്രതിഫലിച്ചു.

പ്രതിദിന രോഗികളുടെ എണ്ണം 13000 ത്തിൽ നിന്ന് 14764 ൽ എത്തി. എഴുപത്തിയൊന്ന് ദിവസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന വര്‍ധനയാണിത്.

തിങ്കളാഴ്ച്ച 6242 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് മൂന്ന് ദിവസം കഴിയുമ്പോള്‍ പതിനാറായിരത്തിലേക്ക് കണക്കെത്തി. ഡൽഹിയില്‍ ഏഴുമാസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കണക്ക് ആയിരം കടന്നത്.

ഒമിക്രോണ്‍ ഭീഷണിയുള്ളതിനാല്‍ പുതുവത്സര ആഘോഷങ്ങള്‍ക്കും പിടി വീണു. ഒട്ടുമിക്ക സംസ്ഥാനങ്ങളും രാത്രി 10 മുതല്‍ അഞ്ച് വരെ രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.