
ഒമിക്രോൺ ഭീതി; കേരളത്തിൽ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ; ആശയക്കുഴപ്പത്തിലായി പ്രവാസികൾ
സ്വന്തം ലേഖകൻ
ദുബൈ: കോവിഡിൻെറ വകഭേദമായ ഒമിക്രോണ്‍ വ്യാപകമായതോടെ വിദേശത്തുനിന്നെത്തുന്നവര്‍ക്ക് കേരളത്തില്‍ ഏഴ് ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമാക്കി. എന്നാൽ പ്രവാസികൾ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ആര്‍ക്കാണ് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് ?.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശം അനുസരിച്ച് എല്ലാവര്ക്കും ഏഴ് ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമാണ്. ഈ നിര്‍ദേശം ഇപ്പോഴും നിലവിലുണ്ട്. ഇത് കര്‍ശനമാക്കുമെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഈ കര്‍ശന നിരീക്ഷണം. വിവിധ രാജ്യങ്ങള്‍ യാത്രാനടപടികള്‍ വീണ്ടും കര്‍ശനമാക്കുകയാണ്.
നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍, ഗള്‍ഫില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റീന് വീണ്ടും കര്‍ശനമാക്കില്ലെന്നാണ് അറിയുന്നത്.
കേരളത്തില്‍ ഏഴ് ദിവസം ക്വാറന്റീന് നിര്‍ബന്ധമാണെങ്കിലും നാട്ടിലെത്തുന്ന പ്രവാസികള്‍ ക്വാറന്റീനില്‍ കഴിയാറില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് കുറഞ്ഞതും വാക്സിനേഷനെടുത്തതുമാണ് കാരണം.
മാത്രമല്ല, ഗള്‍ഫില്‍ നിന്ന് കോവിഡ് പരിശോധന ഫലവുമായി എത്തുന്ന ഇവര്‍ക്ക് വിമാനത്താവളങ്ങളിലും പരിശോധന നടത്തുന്നുണ്ട്. രണ്ട് പരിശോധന കഴിഞ്ഞെത്തുന്നതിനാലാണ് പ്രവാസികള്‍ക്ക് ക്വാറന്റീന് ഒഴിവാക്കുന്നത്.