ഷക്കീല എത്തിയോ മക്കളേ..? ഷക്കീലയ്ക്ക് മാളില്‍ അനുമതിയില്ല..! ഒമര്‍ ലുലു ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് തടഞ്ഞു; ഷക്കീല എത്തിയാല്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനാവില്ലെന്ന് മാള്‍ അധികൃതര്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: നടി ഷക്കീല പങ്കെടുക്കുന്നതിനാല്‍ കോഴിക്കോട്ടെ മാളിലെ ട്രെയ്ലര്‍ ലോഞ്ച് തടഞ്ഞ് മാള്‍ അധികൃതര്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ‘നല്ല സമയ’ത്തിന്റെ ലോഞ്ചിനാണ് ഷക്കീല എത്താനിരുന്നത്. അതേസമയം, ഷക്കീല എത്തിയാല്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനാവില്ലെന്നും സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് മാളുകാര്‍ പറഞ്ഞതായി ഒമര്‍ ലുലു പറഞ്ഞു. രണ്ടുനടിമാര്‍ക്ക് കഴിഞ്ഞ മാസം ദുരനുഭവമുണ്ടായത് ഇതേ മാളിലാണ്.
ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയത്തിന് ‘ A സര്‍ട്ടിഫിക്കറ്റ്. ശനിയാഴ്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങും. ഇര്‍ഷാദ് ആണ് നായകനായെത്തുന്ന ചിത്രത്തില്‍ വിജീഷ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ചു പുതുമുഖങ്ങള്‍ നായികമാരായെത്തുന്ന നല്ല സമയത്തില്‍ ഷാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരും അണിനിരക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group