
ആലപ്പുഴ: ഓമനപ്പുഴയിലെ എയ്ഞ്ചലിന്റെ കൊലപാതകത്തില്‍ ദുരൂഹതയേറുന്നു. കൊലയിലേക്ക് നയിച്ചത് എയ്ഞ്ചലിന്റെ ദുരാചാരങ്ങളെന്ന് സംശയം.
കൂടാതെ വീടിന്റെ ഭിത്തിയില്‍ എഴുതിയിരിക്കുന്ന വാക്യം സംശയം ബലപ്പെടുത്തുന്നു.
ബൈബിള്‍ വലിച്ചെറിയാൻ ശ്രമിച്ചപ്പോഴാണ് കൊലപ്പെടുത്താൻ നോക്കിയത് എന്നാണ് മൊഴി. കൂടാതെ മാതാപിതാക്കളെ പള്ളിയില്‍ പോവാൻ എയ്ഞ്ചല്‍ എതിർത്തിരുന്നുവെന്നും പറയുന്നു. രാത്രി യാത്രയ്ക്കപ്പുറം കൊലയ്ക്ക് പിന്നില്‍ മറ്റെന്തൊക്കെയോ കാരണങ്ങളാണ് എന്നാണ് പോലീസ് പറയുന്നത്.
കേസില്‍ മൂന്നു പേരുടെ അറസ്റ്റിലേക്കു നയിച്ചത് പൊലീസിൻ്റെ പഴുതടച്ച അന്വേഷണമാണ്. എയ്ഞ്ചലിൻ്റേത് ആത്മഹത്യയാകും എന്നായിരുന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം. നാണക്കേട് ഭയന്നു കുടുംബം ഇതു മറച്ചു വയ്ക്കുന്നതാകാമെന്നാണ് പൊലീസ് ആദ്യം കരുതിയത്. ചെട്ടികാട് ആശുപത്രിയിലെ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോക്ടറുടെ സംശയമാണ് കേസിൻ്റെ ഗതി മാറ്റിയത്. കഴുത്തില്‍ കണ്ടെത്തിയ പാടാണ് നിർണ്ണായകമായത്. ഉടൻ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് ഉറപ്പിച്ചത്.
തുടർന്നാണ് ഫ്രാൻസിസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നു ഇയാള്‍ സമ്മതിച്ചു. എന്നാല്‍ ഫ്രാൻസിസിൻ്റെ ദേഹത്ത് പിടിവലി നടന്നതിന് ഒരു ലക്ഷണവുമില്ലായിരുന്നു. ഇതോടെയാണ് മറ്റാരുടെയോ സഹായം ഫ്രാൻസിസിനു ലഭിച്ചിട്ടുണ്ടെന്നു പൊലീസിന് വ്യക്തമായത്. ഇങ്ങനെയാണ് അന്വേഷണം അമ്മ ജെസിയിലേക്കും സാധാരണ മരണമാണെന്നു മൊഴി നല്‍കിയ അമ്മാവൻ അലോഷ്യസിലേക്കും എത്തിയത്. ആദ്യ ചോദ്യം ചെയ്യലില്‍ നിഷേധിച്ചെങ്കിലും പിന്നീട് ജെസി കുറ്റം സമ്മതിച്ചു.